ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ ഹോട്ടലിനടുത്ത് വിമാനാപകടം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ടീമിന്റെ ഹോട്ടലിനടുത്ത് വിമാനാപകടം

സിഡ്നി: ഓസ്ട്രേലിയൻ പരമ്പരയ്ക്കെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിനടുത്ത് വിമാനാപകടം. ഇന്ത്യൻ ടീം താമസിക്കുന്ന സിഡ്നി ഒളിമ്പിക് പാർക്കിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. എഞ്ചിൻ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ചെറു യാത്രാവിമാനം ക്രോമർ പാർക്കിനടുത്ത് തകർന്നുവീഴുകയായിരുന്നു. അപകടസമയത്ത് പാർക്കിൽ പ്രാദേശിക മത്സരങ്ങൾക്കായി താരങ്ങൾ ഉണ്ടായിരുന്നു. വീണപാടേ വിമാനത്തിൽ നിന്ന് പുക ഉയർന്നുവെന്നും പുറത്തെടുക്കുമ്പോൾ പലരും ബോധത്തിൽ തന്നെയായിരുന്നുവെന്നും അപകടസമയത്ത് അവിടെയുണ്ടായിരുന്ന ക്രോമർ ക്രിക്കറ്റ് ക്ലബ്ബ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് റോളിൻസ് പറഞ്ഞു. വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റോളിൻസ് പറഞ്ഞു. പര്യടനത്തിനായി നവംബർ12ന്ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം ശനിയാഴ്ച ആദ്യ ഔട്ട്ഡോർ പരിശീലനത്തിനിറങ്ങിയിരുന്നു. ടീം അംഗങ്ങൾക്കായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവരും നെഗറ്റീവായതോടെയാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്. BREAKING: A light plane has crashed at Cromer Park. The latest developments in 7NEWS at 6pm. https://t.co/OF81oZFF1j #7NEWS https://t.co/ZAVIWhOWff — 7NEWS Sydney (@7NewsSydney) November 14, 2020 Content Highlights: Plane crashes 30 km away from Indian team s hotel in Sydney

from mathrubhumi.latestnews.rssfeed https://ift.tt/3kAXI7I
via IFTTT

No comments:

Post a Comment

Post Bottom Ad

Pages