51 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം ഉടന്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 9, 2020

51 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം: ജലസേചനവകുപ്പിൽ ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് ഒന്ന്, വനിതാ ശിശുവികസനവകുപ്പിൽ കെയർടേക്കർ തുടങ്ങി 51 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി. യോഗം അനുമതി നൽകി. കെ.എസ്.എഫ്.ഇ.യിലെ പാർട് ടൈം ജീവനക്കാരിൽനിന്ന് പ്യൂൺ/വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനത്തിനും വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഗ്രാമവികസനവകുപ്പിൽ അഗ്രികൾച്ചർ ലക്ചറർ, കേരള സെറാമിക്സിൽ മൈൻസ്മേറ്റ് തസ്തികകളിൽ അഭിമുഖം നടത്തും. ഫുഡ് സേഫ്റ്റി ഓഫീസർ, വിവിധ ജില്ലകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, പ്ലാനിങ് ബോർഡിൽ റിസർച്ച് ഓഫീസർ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റീഡർ, കോഴിക്കോട് ആരോഗ്യവകുപ്പിൽ ഇലക്ട്രിക്കൽ വൈൻഡർ എന്നിവയ്ക്ക് സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കും. പി.എസ്.സി. മുൻ അംഗം ആർ.കെ. വേണു നായരുടെ നിര്യാണത്തിൽ കമ്മിഷൻ യോഗം അനുശോചിച്ചു. Content Highlights: Kerala PSC to publish notification on 51 new vacancies, Govt jobs

from mathrubhumi.latestnews.rssfeed https://ift.tt/35dc360
via IFTTT

No comments:

Post a Comment

Post Bottom Ad

Pages