തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കുംമുൻകൂർ ജാമ്യം. വിജയ് പി.നായരെ വീട്ടിൽ കയറി ആക്രമിച്ചതിന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കോടതിയ സമീപിച്ചിരുന്നു. നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിർന്നതെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദിച്ചത്.അതേസമയം, അതിക്രമവും മോഷണവും ഉൾപ്പെടെ തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാൻ വിജയ് പി. നായരുടെ ആവശ്യപ്രകാരമാണ് താമസസ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും ഹെഡ്സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏൽപിച്ചിട്ടുണ്ട്. പ്രതികൾ മഷിയും ചൊറിയണവും കയ്യിൽ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ നിഷേധിച്ചു. പ്രതികൾ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവർക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എതിർഭാഗം വാദമുന്നയിച്ചു. എന്ത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്ന് ഇവർ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകൻ പറഞ്ഞു. അതിക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ എന്ന് കോടതി ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനോട് ചോദിച്ചു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്ന അഭിഭാഷകന്റെ മറുപടിയോട് അത്തരത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നവർ അതിന്റെ പരിണിതഫലവും അനുഭവിക്കാൻ തയ്യാറാകണമെന്നായിരുന്നു വാദം കേൾക്കവേ കോടതിയുടെ പ്രതികരണം. ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവരുടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായർക്കെതിരായ പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് തങ്ങൾ പ്രതികരിക്കാൻ തീരുമാനിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് അറിയാമെന്നും എന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. Content Highlights:Youtuber Vijay P Nair case: Bhagyalakshmi gets anticipatory bail
from mathrubhumi.latestnews.rssfeed https://ift.tt/36ksRay
via IFTTT
Post Top Ad
Monday, November 9, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം
യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment