കെട്ടിടത്തിൽനിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

കെട്ടിടത്തിൽനിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പൂക്കോട്ടുംപാടം (മലപ്പുറം): കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്റിൻബാബുവിന്റെയും മുഹ്സിനയുടെയും മകൻ മുഹമ്മദ് അസ്ലം (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലെ മുകളിലെ നിലയിൽനിന്നാണ് കുട്ടി വീണത്. കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ ക്വാർട്ടേഴ്സിലെത്തിയതായിരുന്നു ഇവർ. മുതിർന്നവർ ഹാളിൽ സംസാരിച്ചുകൊണ്ടിരിക്കെ അസ്ലം വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുകയായിരുന്നു. ഇതിനിടെ കൈവരിയുടെ കമ്പികൾക്കിടയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയെങ്കിലും രാത്രിയോടെ മരിച്ചു. ജനാ ഫാത്തിമ, മുഖ്ദാദ്, ഹാത്തിം(ആദി) എന്നിവർ സഹോദരങ്ങളാണ് പോലീസ് പറയുന്നു: കുട്ടികളെ ശ്രദ്ധിക്കുക കെട്ടിടത്തിന്റെ മുകൾനിലയിലെ തുറന്ന സ്ഥലങ്ങളിൽ കുട്ടികൾ കളിക്കുമ്പോൾ നല്ല ശ്രദ്ധവേണം. പഴുതുകളില്ലാത്ത കൈവരിയോ കുട്ടികൾക്ക് കയറാൻ പറ്റാത്ത ഉയരത്തിലുള്ള തിണ്ണയോ ഉണ്ടെന്ന് ഉറപ്പുവരുത്തണം. Content Highlight: 2-yr-old falls from building, dies

from mathrubhumi.latestnews.rssfeed https://ift.tt/2IvnCwn
via IFTTT

No comments:

Post a Comment

Post Bottom Ad

Pages