മുംബൈ ഇന്ത്യൻസിന്റെ കിരീട ധാരണത്തോടെ മറ്റൊരു ഐപിഎൽ സീസണ് കൂടി അവസാനമായിരിക്കുന്നു. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ ഡെൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു മുംബൈ തങ്ങളുടെ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. എന്നാൽ ഫൈനൽ മത്സരത്തിൽ ഡെൽഹിയാണ് പരാജയപ്പെട്ടതെങ്കിലും ഈ മത്സരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറായിരുന്നു.
ഇത്തവണത്തെ ഐപിഎൽ ഫൈനലിന് മുൻപ് ട്വിറ്ററിലൂടെ ഈ മത്സരത്തിനുള്ള തന്റെ ഫാന്റസി ടീമിനെ ഗംഭീർ പുറത്ത് വിട്ടിരുന്നു. ഡെൽഹി ക്യാപിറ്റൽസിന്റെ ഓസ്ട്രേലിയൻ സൂപ്പർ താരം മാർക്കസ് സ്റ്റോയിനിസിനെ യായിരുന്നു ഗംഭീർ തന്റെ ഫാന്റസി ടീമിന്റെ നായകനാക്കിയത്. രണ്ടാം ക്വാളിഫയറിൽ ബാറ്റ് കൊണ്ടും, പന്ത് കൊണ്ടും ഉജ്ജ്വല പ്രകടനം പുറത്തെടുത്ത സ്റ്റോയിനിസ് ഈ മത്സരത്തിലും തിളങ്ങുമെന്ന് കരുതിയ ഗംഭീറിന്റെ കണക്കുകൂട്ടൽ പക്ഷേ പിഴച്ചു.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡെൽഹിക്കായി ഇനിംഗ്സ് ഓപ്പൺ ചെയ്ത സ്റ്റോയിനിസ്, ട്രെന്റ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിന്റെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡികോക്കിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. കലാശപ്പോരാട്ടത്തിലെ മികച്ച താരമാകുമെന്ന് ഗംഭീർ കരുതിയ സ്റ്റോയിനിസ് പൂജ്യത്തിന് പുറത്തായതോടെ ഗംഭീറിനെ കളിയാക്കി ക്രിക്കറ്റ് പ്രേമികൾ രംഗത്തെത്തി.
നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് താരത്തിന് ട്വിറ്ററിലും, മറ്റ് സമൂഹ മാധ്യമങ്ങളിലും നേരിടേണ്ടി വന്നത്. എന്തായാലും ഫൈനലിൽ തോറ്റ ഡെൽഹിക്കും, ആദ്യ പന്തിൽ പുറത്തായ സ്റ്റോയിനിസിനും നേരിടേണ്ടി വന്നതിനേക്കാൾ കൂടുതൽ ട്രോളുകൾ ഗംഭീർ തന്റെ ഫാന്റസി ടീം സെലക്ഷൻ മൂലം ഏറ്റുവാങ്ങി. ഗംഭീറിന്റെ ഫാന്റസി ടീം സെലക്ഷനെതിരെ ആരാധകരുടെ പ്രതികരണങ്ങളിൽ ചിലത് നോക്കാം,
The post ഐപിഎൽ ഫൈനലിൽ ഡക്കായത് സ്റ്റോയിനിസെങ്കിലും ട്രോൾ മുഴുവൻ ഗംഭീറിന് ; കാരണം ഇതാണ്… appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/2JXP6vt
via IFTTT
No comments:
Post a Comment