ബിഹാറില്‍ സൂപ്പര്‍ ഓവറില്‍ എന്‍ഡിഎ: നിതീഷ് തുടരുമോ, അതോ ബിജെപി മുഖ്യമന്ത്രി വരുമോ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, November 10, 2020

ബിഹാറില്‍ സൂപ്പര്‍ ഓവറില്‍ എന്‍ഡിഎ: നിതീഷ് തുടരുമോ, അതോ ബിജെപി മുഖ്യമന്ത്രി വരുമോ

പട്ന: ബിഹാറിൽ 20 മണിക്കൂർ നീണ്ട മാരത്തൺ വോട്ടെണ്ണലിന്റെ സസ്പെൻസിനൊടുവിൽ വിജയം എൻഡിഎക്ക് സ്വന്തം. ലീഡ് നില മാറിമറിഞ്ഞ് പുലർച്ചെ 4.10 ഓടെ അന്തിമഫലം വന്നപ്പോൾ കേവല ഭൂരിപക്ഷത്തെക്കാൾ മൂന്ന് സീറ്റ് അധികം നേടിയാണ് നിതീഷ് നാലാം അങ്കവും ജയിച്ചു കയറിയത്. മഹാസഖ്യം ഉയർത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് നിതീഷിന്റെയും ബിജെപിയുടെയും ഈ തിളക്കമാർന്ന വിജയം. എൻഡിഎയിൽ ബിജെപി വലിയ കക്ഷിയായി മാറുന്ന രാഷ്ട്രീയ ചിത്രമാണ് ബിഹാറിൽ തെളിഞ്ഞത്. 74 സീറ്റ് ബിജെപി നേടിയപ്പോൾ ജെഡിയു 43 ലേക്ക് ചുരുങ്ങി. ഇതോടെയാണ് നിശ്ചിത കാലയളവിലേക്കെങ്കിലും ബിജെപിയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിയായി വരുമോ എന്ന ചോദ്യവും ഉയരുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ മറികടന്ന് ഫട്നാവിസിനെ മുഖ്യമന്ത്രി പദത്തിൽ എത്തിക്കാൻ 2014 ലിൽ ബിജെപിക്ക് കഴിഞ്ഞിരുന്നു. മോദിയോടും ബിജെപിയോടും ഇണങ്ങിയും പിണങ്ങിയും 15 വർഷം പിന്നിട്ട നിതീഷിന് ഇത്തവണയും അധികാരത്തിലെത്താനായെങ്കിലും ഇത് ക്ഷീണകാലമാണ്. ചിരാഗിനെ മുൻനിർത്തി ബിജെപിയാണ് പല സീറ്റുകളിലും വിജയസാധ്യത ഇല്ലാതാക്കിയതെന്ന് ജെഡിയു നേതാക്കൾ തന്നെ പറയുന്നുണ്ട്. നിതീഷ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി നേതാക്കൾ പറയുമ്പോഴും ഒരു വീതംവെക്കലിലേക്ക് അതെത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ബിജെപിക്ക് ജെഡിയുവിനെ അപേക്ഷിച്ച് 31 സീറ്റ് അധികമുണ്ട്. ഇതാണ് ഒരു ബിജെപി മുഖ്യമന്ത്രിയുടെ സാധ്യത ബിഹാറിൽ ഉയർത്തുന്നത്. മുഖ്യമന്ത്രി പദം പങ്കിടുക എന്ന നിർദേശം ബിജെപി നേതൃത്വം നിതീഷിന് മുന്നിൽ വക്കാൻ സാധ്യതയുണ്ട്. അതിന് നിതീഷ് വഴങ്ങുമോ എന്നതും ബാക്കിനിൽക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പൂർണമായി വന്ന് അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അതേസമയം മുഖ്യമന്ത്രിയാകണോ എന്ന കാര്യത്തിൽ നിതീഷിന്റെ ധാർമ്മികതയ്ക്ക് അനുസരിച്ച് തീരുമാനിക്കാം എന്ന പ്രതികരണമാണ് ഏറ്റവും ഒടുവിൽ ബിജെപി സംസ്ഥാന ഘടകത്തിൽ നിന്നുണ്ടായത്. മുന്നണിയിൽ വല്യേട്ടനായി ബിജെപി മാറിയതോടെ നിതീഷിന്റെ വിലപേശൽ ശേഷി കുറഞ്ഞിട്ടുണ്ട്. അപ്പോഴും ജെഡിയുവില്ലാതെ ഭരിക്കാനുള്ള സംഖ്യ ബിജെപിക്കില്ലതാനും. ഒരേ സമയം ബിജെപിക്കും നിതീഷിനും സാധ്യതയും വെല്ലുവിളിയും സൃഷ്ടിക്കുന്നത് 125 സീറ്റെ ഉള്ളൂ എന്നതാണ്. ഇരട്ടിയോളം സീറ്റ് അധികമുള്ള ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം നിതീഷിന് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. Content Highlights: Nitish Kumar, BJP, Bihar polls

from mathrubhumi.latestnews.rssfeed https://ift.tt/2UdeO0D
via IFTTT

No comments:

Post a Comment

Post Bottom Ad

Pages