ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേട്ടം 59 ല്‍ 41; കോണ്‍ഗ്രസിനെ കൈവിട്ടത് 31 മണ്ഡലങ്ങള്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, November 10, 2020

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേട്ടം 59 ല്‍ 41; കോണ്‍ഗ്രസിനെ കൈവിട്ടത് 31 മണ്ഡലങ്ങള്‍

ന്യൂഡൽഹി: രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 41 സീറ്റുകളിലും വിജയം നേടി വൻ നേട്ടമുണ്ടാക്കിയത് ബിജെപിയും സഖ്യകക്ഷികളും. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ കോൺഗ്രസിന് നഷ്ടമായത് 31 സീറ്റുകൾ. മധ്യപ്രദേശ്, ഗുജറാത്ത് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം 26 മണ്ഡലങ്ങളാണ് കോൺഗ്രസിനെ കൈവിട്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എട്ട് മണ്ഡലങ്ങളിലും കോൺഗ്രസിനെതിരെ ബിജെപി നേട്ടമുണ്ടാക്കി. സൗരാഷ്ട്രയിലെ അഞ്ച് മണ്ഡലങ്ങളും ഗോത്രാധിനിവേശ മണ്ഡലമായ ദാംഗും ഇവയിൽ ഉൾപ്പെടും. വിജയിച്ചവരിൽ കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ അഞ്ച് എംഎൽഎമാരും ഉൾപ്പെടുന്നു. 182 അംഗങ്ങളുള്ള സഭയിൽ ബിജെപിയ്ക്ക് ഇപ്പോൾ 111 സീറ്റുകളുണ്ട്. കോൺഗ്രസിന്റെ പ്രാതിനിധ്യം ഉപതിരഞ്ഞെടുപ്പോടെ 65 ആയി ചുരുങ്ങി. കോൺഗ്രസിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന മണിപ്പുരിലെ നാല് സീറ്റുകളിലും ബിജെപി അട്ടിമറി വിജയം നേടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലൊന്ന് കോൺഗ്രസിൽ നിന്ന് സ്വതന്ത്രസ്ഥാനാർഥി പിടിച്ചെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൂടുതൽ കരുത്ത് പകർന്ന് ഉത്തർപ്രദേശിൽ ബിജെപി ആറ് സീറ്റുകൾ നേടി. ഉന്നാവോ പീഡനക്കേസ് പ്രതി കുൽദീപ് സിംഗ് സെംഗാർ പ്രതിനിധീകരിച്ചിരുന്ന മണ്ഡലവും ഇതിൽ ഉൾപ്പെടും. മുൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാന്റെ ഭാര്യ സംഗീത ചൗഹാനും വിജയികളിൽ ഉൾപ്പെടുന്നു. ഓഗസ്റ്റിൽ കോവിഡ് മൂലം ചേതൻ ചൗഹാൻ മരിച്ചതിനെ തുടർന്ന് നൗഗാവാൻ സദത് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. സമാജ് വാദി പാർട്ടി ഒരു സീറ്റിൽ വിജയം നേടി. ജെഡിഎസിൽ നിന്ന് സിറ്റിങ് സീറ്റും കോൺഗ്രസിൽ നിന്ന് ആർആർ നഗർ സീറ്റും പിടിച്ചെടുത്ത് ബിജെപി കർണാടകയിൽ നേട്ടമുണ്ടാക്കി. ആർആർ നഗറിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയം നേടിയത് കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ എംഎൽഎ എൻ മുനിരത്നയാണ്. യെദ്യൂരപ്പ സർക്കാരിന് ഇപ്പോൾ സഭയിൽ 119 പ്രതിനിധികളായി. കോൺഗ്രസിന് 67 ഉം ജെഡിഎസിന് 33 ഉം ആണ് നിലവിൽ അംഗബലം. തെലങ്കാനയിലെ ദുബ്ബാക്കയിൽ ബിജെപി സ്ഥാനാർഥി എം രഘുനന്ദൻ ടിആർഎസിന്റെ സോളിപേട്ട സുജാതയെ 1,079 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് രഘുനന്ദൻ ദുബ്ബാക്കയിൽ നിന്ന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. തെലങ്കാനയിൽ കോൺഗ്രസിന്റെ സ്വാധീനം കുറയുന്നതായി അടുത്തകാലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു. മധ്യപ്രദേശിൽ 28സീറ്റുകളിൽ 20ഉം ബിജെപിയുടെ നേട്ടമായി. ഇതിൽ ഒന്നൊഴികെ എല്ലാം കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആശ്വാസമായത് ഛത്തീസ്ഗഡ് മാത്രം. മാർവാഹി മണ്ഡലത്തിൽ ഡോക്ടർ കൃഷ്ണകുമാർ ധ്രുവ് ബിജെപിയുടെ ഡോക്ടർ ഗംഭീർ സിങ്ങിനെ 38,197 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിന് 56 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബിജെപി നേടിയത് 30.4 ശതമാനം മാത്രം. മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഈ സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തത്. ഈ വിജയത്തോടെ കോൺഗ്രസിന്റെ അംഗബലം 90 അംഗങ്ങളുള്ള സഭയിൽ 70 ആയി.ഹരിയാണയിലെ ബറോഡ സീറ്റ് കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിലും നിലനിർത്തി. നാഗലാൻഡിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിൽ ഒന്നിൽ ബിജെപി സഖ്യകക്ഷിയായ എൻഎൻഡിപി വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥിയാണ് രണ്ടാമത്തെ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. Content Highlights: BJP wins 41 out of 59 bypoll seats 31 of them at expense of Congress

from mathrubhumi.latestnews.rssfeed https://ift.tt/35kEH4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Pages