മുംബൈ: ടിആർപി നിരക്കിൽ കൃത്രിമം കാണിച്ച കേസിൽ റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവി ഘൻശ്യാം സിങ് അറസ്റ്റിൽ. കേസിൽ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 2018-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ടി.വി.കാണുന്നില്ലെങ്കിലും മിക്ക സമയവും വീട്ടിൽ റിപ്പബ്ലിക് ടിവി ചാനൽ ഓൺ ചെയ്ത് ഇടുന്നതിനായി പണം ലഭിച്ചിരുന്നതായി ചില പ്രേക്ഷകർ പോലീസിന് മൊഴി നൽകിയിരുന്നു. റിപ്പബ്ലികിന് പുറമേഫക്ത് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ലോക്കൽ ചാനലുകൾക്കെതിരേയും പോലീസിന് പരാതി ലഭിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക് ടിവിക്കെതിരായി ഉയർന്ന ആരോപണങ്ങളെ അധികൃതർ നിഷേധിച്ചിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസിനെ കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ ആരോപണം. Content Highlights:Republic TV Distribution Head arrested in TRP case
from mathrubhumi.latestnews.rssfeed https://ift.tt/3kkzSNj
via IFTTT
Post Top Ad
Monday, November 9, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍
റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷന്‍ മേധാവി അറസ്റ്റില്‍
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment