രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് ഈ താരം ; ഇർഫാൻ പത്താൻ പറയുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 9, 2020

രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് ഈ താരം ; ഇർഫാൻ പത്താൻ പറയുന്നു

അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ ആരംഭിക്കാനിരിക്കുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിക്കുക. തന്റെ ആദ്യ കുട്ടിയുടെ ജനനത്തെത്തുടർന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് ഇത്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിങ്ക്യ രഹാനെ, കോഹ്ലിയുടെ അഭാവത്തിൽ അവസാന 3 ടെസ്റ്റുകളിൽ ഇന്ത്യയെ നയിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായമാണ് മുൻ ഇന്ത്യൻ സൂപ്പർ താരം ഇർഫാൻ പത്താനുള്ളത്.

നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ രഹാനെയാണെങ്കിലും കോഹ്ലിയുടെ അഭാവത്തിൽ ഓസ്ട്രേലിയയിൽ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് രോഹിത് ശർമ്മയാണെന്നാണ് ഇർഫാൻ ചൂണ്ടിക്കാട്ടുന്നത്. തന്റെ മികവ് തെളിയിച്ചു കഴിഞ്ഞ ക്യാപ്റ്റനാണ് രോഹിതെന്നും, ആവശ്യത്തിന് പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഓപ്പണറെന്ന നിലയിലും രോഹിതിന്റെ പങ്ക് പരമ്പരയിൽ നിർണായകമാകുമെന്ന് ഇതിനൊപ്പം കൂട്ടിച്ചേർത്തു.

“ഒരു ഓപ്പണർ എന്ന നിലയിൽ രോഹിതിന്റെ പങ്ക് ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിർണായകമാകും. ഓസ്ട്രേലിയയിൽ കളിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. 2008 ലെ ഏകദിന പരമ്പര ഞാൻ ഓർക്കുന്നു‌ അന്ന് രോഹിത് പുതിയ താരമായിരുന്നു. പക്ഷേ ഓസ്ട്രേലിയൻ പിച്ചുകളിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചു. റണ്ണിനായി ദാഹിക്കുന്ന രോഹിതിനേക്കാൾ അപകടകാരി വേറെ ആരുമില്ല. വിദേശത്ത് കളിക്കുന്നത് എല്ലായ്പ്പോളും വെല്ലുവിളിയാണ്. എന്നാൽ രോഹിത് ഫോമിലാണെങ്കിൽ വ്യവ്യസ്ഥകളൊന്നും പ്രശ്നമല്ല.” ഇർഫാൻ പത്താൻ പറഞ്ഞു നിർത്തി‌.

The post രഹാനെയല്ല, കോഹ്ലിയുടെ അഭാവത്തിൽ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് ഈ താരം ; ഇർഫാൻ പത്താൻ പറയുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/35gE9NE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages