ഈ വർഷത്തെ ഐപിഎല്ലിൽ മിന്നും ഫോമിലാണ് ഡെൽഹി ക്യാപിറ്റൽസ് ഓപ്പണറായ ശിഖാർ ധവാൻ കളിക്കുന്നത്. 600 ന് മുകളിൽ റൺസ് നേടി റൺ വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമത് നിൽക്കുന്ന ധവാൻ, ടീമിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്കാണ് വഹിച്ചത്. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന രണ്ടാം ക്വാളിഫയറിൽ 78 റൺസുമായി തകർത്ത ധവാൻ പക്ഷേ അമ്പയറുടെ തെറ്റായ എൽ ബി ഡബ്ല്യു തീരുമാനത്തിലായിരുന്നു ഈ മത്സരത്തിൽ പുറത്തായത്.
എന്നാൽ ഈ സമയം ഡി ആർ എസ് എടുക്കാൻ അവസരമുണ്ടായിരുന്നിട്ടും, അതിന് നിൽക്കാതെ ധവാൻ വേഗത്തിൽ പുറത്തേക്ക് നടന്നത് മത്സരം കണ്ടുകൊണ്ടിരുന്നവരെ മുഴുവൻ അത്ഭുതപ്പെടുത്തി. സന്ദീപ് ശർമ്മയുടെ പന്തിൽ താരം എൽ ബി ഡബ്ല്യു ആയെങ്കിലും അത് നോട്ടൗട്ട് ആയിരുന്നുവെന്ന് പിന്നീട് റീപ്ലേകളിൽ തെളിഞ്ഞു. എന്നാൽ അപ്പോളേക്കും ധവാൻ ഗ്രൗണ്ടിൽ നിന്ന് മടങ്ങിയിരുന്നു.
നിർണായക മത്സരത്തിൽ അതും, തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ, ധവാൻ ഡി ആർ എസ് ഉപയോഗപ്പെടുത്താതിരുന്നതിനെക്കുറിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്, ധവാനോട് ചോദിച്ചു. എന്നാൽ തനിക്ക് അതിൽ ചെറിയ ആശയക്കുഴപ്പമുണ്ടായിരുന്നെന്നും അതിനാലാണ് ഡി ആർ എസ് എടുക്കാതിരുന്നതെന്നും ധവാൻ, യുവിക്ക് മറുപടി നൽകുകയായിരുന്നു.
The post ഹൈദരാബാദിനെതിരെ ഡി ആർ എസ് എടുക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/2In0wIv
via IFTTT

No comments:
Post a Comment