ഐപിഎല്ലിൽ ഇക്കുറി ബോളെറിയാതെ ഹാർദിക് പാ‌ണ്ട്യ ; ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത്‌ ശർമ്മ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 9, 2020

ഐപിഎല്ലിൽ ഇക്കുറി ബോളെറിയാതെ ഹാർദിക് പാ‌ണ്ട്യ ; ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത്‌ ശർമ്മ

ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടറായ ഹാർദിക് പാണ്ട്യ ഈ വർഷത്തെ ഐപിഎല്ലിൽ ബാറ്റ്സ്മാൻ മാത്രമായിട്ടാണ് മുംബൈ ഇന്ത്യൻസിൽ കളിക്കുന്നത്. ഫാസ്റ്റ് ബോളർ കൂടിയായിട്ടും ഹാർദിക് പാണ്ട്യ ഇക്കുറി മുംബൈയ്ക്കായി പന്തെറിയാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോളിതാ 2020 സീസൺ ഐപിഎല്ലിലെ കലാശപ്പോരാട്ടത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ‌ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ഇക്കാര്യത്തിൽ മനസ് തുറന്നു.

തന്റെ ഫിറ്റ്നസിൽ ചില പ്രശ്നങ്ങളുള്ളതിനാൽ ഇക്കുറി പന്തെറിയാൻ കഴിയില്ലെ‌ന്ന് ഹാർദിക് പാണ്ട്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതായാണ് രോഹിത് പറയുന്നത്. അതു കൊണ്ട് ഇക്കാര്യത്തിൽ ( ബോൾ എറിയുന്നതിൽ) തീരുമാനമെടുക്കാനുള്ള പൂർണ അവകാശം തങ്ങൾ പാണ്ട്യയ്ക്ക് നൽകുകയായിരുന്നുവെന്നും മുംബൈ നായകൻ കൂട്ടിച്ചേർത്തു.

പാണ്ട്യയുടെ ഫിറ്റ്നസിൽ ഇപ്പോളും കുറച്ച് പ്രശ്നങ്ങളുണ്ടെന്ന് പറയുന്ന രോഹിത്, ഫിറ്റ്നസിൽ പൂർണമായും ഓക്കെ ആണെങ്കിൽ അദ്ദേഹം സന്തോഷത്തോടെ പന്തെറിയുമായിരുന്നുവെന്നും, എന്നാൽ നിലവിൽ അത്തരമൊരു അവസ്ഥയിലല്ല പാണ്ട്യയെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. സീസണിലുടനീളം പാണ്ട്യ ബോളെറിഞ്ഞിരുന്നെങ്കിൽ അത് മുംബൈയെ സംബന്ധിച്ച് മഹത്തായ കാര്യമാകുമായിരുന്നുവെന്നും, എന്നാൽ ശരീരം മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്നതിനായി അദ്ദേഹം ബോളിംഗിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു നിർത്തി.

The post ഐപിഎല്ലിൽ ഇക്കുറി ബോളെറിയാതെ ഹാർദിക് പാ‌ണ്ട്യ ; ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത്‌ ശർമ്മ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/2ImNOtb
via IFTTT

No comments:

Post a Comment

Post Bottom Ad

Pages