ആറ് ലക്ഷം ചിരാതുകള്‍ തെളിഞ്ഞു; ഭക്തിസാന്ദ്രമായി അയോധ്യയില്‍ ദീപാവലി ആഘോഷം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

ആറ് ലക്ഷം ചിരാതുകള്‍ തെളിഞ്ഞു; ഭക്തിസാന്ദ്രമായി അയോധ്യയില്‍ ദീപാവലി ആഘോഷം

ന്യൂഡൽഹി: ആറ് ലക്ഷം ചിരാതുകൾ തെളിച്ച് പുണ്യഭൂമിയായ അയോധ്യയിൽ ദീപങ്ങളുടെ ഉത്സവമായ ദിപാവലി ആഘോഷിക്കുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച രാത്രിയിലാണ് തുടക്കം കുറിച്ചത്. യു.പി പുറത്തുവിട്ട കണക്ക് അനുസരിച്ച് 6,06,569 ചിരാതുകളാണ് അയോധ്യയിൽ തെളിഞ്ഞത്. ഇതിനുപുറമെ, ലേസർ, ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. അയോധ്യയിലെ സാകേത് കോളേജിൽ നിന്ന് നദീ തീരം വരെയുള്ള അഞ്ച് കിലോമീറ്റർ പരിധിയിലാണ് ദീപാവലിയുടെ ഭാഗമായിചിരാതുകൾ കത്തിച്ച് അലങ്കരിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന സ്ഥലത്ത് വെള്ളിയാഴ്ച രാത്രി 11,000 ചിരാതുകൾ തെളിയിക്കുകയും പ്രത്യേകം പൂജ നടത്തുകയും ചെയ്തു. എന്നാൽ, ആഘോഷങ്ങൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം ഉൾപ്പെടെയുള്ള നിർദേശങ്ങൾ അനുസരിച്ചുമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി, ഗവർണർ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. Content Highlights:Grand Diwali celebrations in Ayodhya, over 6 lakh diyas illuminate

from mathrubhumi.latestnews.rssfeed https://ift.tt/2IB2B3o
via IFTTT

No comments:

Post a Comment

Post Bottom Ad

Pages