13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍, കോവിഡില്‍ പിടിവിട്ട് ഡല്‍ഹി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

13 ദിവസത്തിനിടെ 88,124 പുതിയ കേസുകള്‍, കോവിഡില്‍ പിടിവിട്ട് ഡല്‍ഹി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. 44,684 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3828 കേസുകളുടെ കുറവായിട്ടുണ്ട്. ഒരു ദിവസത്തിനിടെ 520 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 4,80,719 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. രാജ്യത്ത് ഇതുവരെ 1,29,188 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ പല സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണവും മരണ സംഖ്യയും വീണ്ടും കുതിക്കുകയാണ്. ഡൽഹിയിൽ 7802 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 91 മരണമാണ് ഡൽഹിയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്13.8% ആണ് ഡൽഹിയിൽ. വ്യാഴാഴ്ച മാത്രം 104 മരണങ്ങളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. നവംബർ 1നും 12നുമിടയിൽ കേസുകളുടെ എണ്ണത്തിലും മരണത്തിലും വൻവർധനവാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. ദിവസേന ശരാശരി 70 മരണങ്ങളാണ് ഈ ദിവസങ്ങളിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 88,124 പുതിയ കേസുകളാണ് ഈ 13 ദിവസത്തിനിടയിൽ ഡൽഹിയിൽ മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ടത്. content highlights:Covid updates in India, fatalities surge in Delhi

from mathrubhumi.latestnews.rssfeed https://ift.tt/3kpsws4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages