അല്‍ഖ്വയ്ദ നിരയിലെ രണ്ടാമന്‍ കൊല്ലപ്പെട്ടു: സംഭവം ആഗസ്റ്റ് 7 ന് ഇറാനില്‍ വച്ചെന്ന് റിപ്പോര്‍ട്ട് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

അല്‍ഖ്വയ്ദ നിരയിലെ രണ്ടാമന്‍ കൊല്ലപ്പെട്ടു: സംഭവം ആഗസ്റ്റ് 7 ന് ഇറാനില്‍ വച്ചെന്ന് റിപ്പോര്‍ട്ട്

photo:illustrative image വാഷിങ്ടൺ: അൽഖ്വയ്ദയുടെ സ്ഥാപകരിൽ ഒരാളും നേതൃനിരയിലെ രണ്ടാമനുമായ അബ്ദുള്ള അഹമ്മദ് അബ്ദുള്ള ഇറാനിൽ കൊല്ലപ്പെട്ടു. യു.എസ് പിന്തുണയോടെ ഇസ്രയേലി സൈന്യം നടത്തിയ രഹസ്യ നീക്കത്തിലാണ് അബു മുഹമ്മദ് അൽ മസ്രി എന്നും അറിയപ്പെടുന്ന അബ്ദുള്ള അഹമ്മദിനെ വധിച്ചത്. 1998 ൽ ആഫ്രിക്കയിൽ രണ്ട് യു.എസ് എംബസികളിൽ സ്ഫോടനം നടത്തിയതിലടക്കം ഇയാൾ മുഖ്യസൂത്രധാരനായിരുന്നു. ടെഹ്റാനിലെ തെരുവിൽ വച്ച് മോട്ടോർസൈക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റ് ഏഴിന്നടന്ന സംഭവം ഇതുവരെ പുറംലോകം അറിഞ്ഞിരുന്നില്ല. മസ്രി വധിക്കപ്പെട്ട റിപ്പോർട്ടിനോട് പ്രതികരിക്കാൻ യു.എസ് വൃത്തങ്ങൾ തയ്യാറായില്ല. അയ്മാൻ അൽ സവാഹിരിയുടെ പിൻഗാമിയായി ഇയാൾ അൽഖ്വയ്ദ തലപ്പത്തേക്ക് എത്തുമെന്ന് കരുതപ്പെട്ടിരുന്നു. ഈപജിപ്തിൽ ജനിച്ച അബ്ദുള്ള അഹമ്മദ് അബ്ദുള്ള, അബു മുഹമ്മദ് അൽ മസ്രി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇറാനിൽ കഴിയുന്നഇയാളെ കണ്ടെത്താനുള്ള രഹസ്യനീക്കങ്ങളിലായിരുന്നുവർഷങ്ങളായി യുഎസ്. അതേസമയം അൽഖ്വയ്ദ ഇതുവരെ മസ്രിയുടെ മരണം സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ വൃത്തങ്ങളും ഇതുവരെയും വാർത്ത പുറത്തുവിടാൻ തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ആരും ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവരുകയും ചെയ്തില്ല. മസ്രിയുടെ മകളും ഇസ്രയേലി ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. അൽഖ്വയ്ദ മേധാവിയായിരുന്ന ഉസാമ ബിൻലാദന്റെ മകൻ ഹംസ ബിൻ ലാദനെയാണ് മസ്രിയുടെ മകൾ വിവാഹം കഴിച്ചിരുന്നത്. 2003 മുതൽ ഇറാന്റെ കസ്റ്റഡിയിലായിരുന്നു മസ്രി. എന്നാൽ 2015 മുതൽ ടെഹ്റാനിൽ സ്വൈര്യവിഹാരം നടത്തുകയായിരുന്നു മസ്രി. Content Highlights;Al Qaeda has not announced his death

from mathrubhumi.latestnews.rssfeed https://ift.tt/2IDWtaS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages