നാട്ടില്‍ തന്നെയുണ്ട്; ഇഞ്ചിക്കൃഷിക്ക് യോജ്യമായ സ്ഥലമുണ്ടോ: പരിഹാസവുമായി കെ.ടി ജലീല്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

നാട്ടില്‍ തന്നെയുണ്ട്; ഇഞ്ചിക്കൃഷിക്ക് യോജ്യമായ സ്ഥലമുണ്ടോ: പരിഹാസവുമായി കെ.ടി ജലീല്‍

തവനൂർ: കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താൻ നാട്ടിൽ തന്നെയുണ്ടെന്നും ഒന്നും സംഭവിച്ചില്ല എന്ന് ഓർമ്മിപ്പിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്ന് തുടങ്ങുന്ന പോസ്റ്റിൽ കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളേയും സന്തോഷപൂർവ്വം അറിയിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഇഞ്ചികൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലയ്ക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു എന്ന പരിഹാസവും അദ്ദേഹം പങ്കുവെക്കുന്നു ഫെയ്സ്ബുക്ക് പോസ്റ്റ് സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു സത്യമേവ ജയതെ. Content Highlights: K T Jaleels facebook post

from mathrubhumi.latestnews.rssfeed https://ift.tt/3lxCj0r
via IFTTT

No comments:

Post a Comment

Post Bottom Ad

Pages