പഴയ കാർഷിക-ഗൃഹോപകരണങ്ങൾ വിൽക്കാനുണ്ടോ? കാർഷിക ഗവേഷണകേന്ദ്രം പണം തരും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

പഴയ കാർഷിക-ഗൃഹോപകരണങ്ങൾ വിൽക്കാനുണ്ടോ? കാർഷിക ഗവേഷണകേന്ദ്രം പണം തരും

ചെറുവത്തൂർ: പരമ്പരാഗത കാർഷിക ഉപകരണങ്ങളും പഴയകാല ഗൃഹോപകരണങ്ങളും എന്തുമാകട്ടെ അവ കാർഷിക സർവകലാശാലയുടെ പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രം വിലയ്ക്ക് വാങ്ങിക്കും. സംസ്ഥാനത്തെ പതിന്നാല് ജില്ലകളിൽനിന്ന് ഉപകരണങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കാൻ നടപടിയായി. കേന്ദ്രത്തിലെ ടി.എസ്. തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം പദ്ധതിയുടെ ഭാഗമായിട്ടാണ് പരമ്പരാഗത കാർഷിക-ഗൃഹോപകരണങ്ങൾ ശേഖരിക്കുന്നത്. പ്രതിഫലം സ്വീകരിക്കാതെ പഠനകേന്ദ്രത്തിലേക്ക് സംഭാവനയായി നൽകുന്നവരുടെ പേരുവിവരങ്ങൾ പ്രത്യേകം പ്രദർശിപ്പിക്കും. സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന താഴക്കാട്ട്മന സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭവനവും ഭൂമിയും മൂന്നുദശകങ്ങൾക്കപ്പുറത്താണ് കാർഷിക സർവകലാശാല ഏറ്റെടുത്തത്. കവിഭവനം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പരിഗണിച്ചത്. കവിഭവനത്തെ ടി.എസ്. തിരുമുമ്പ് കാർഷിക സംസ്കാര പഠനകേന്ദ്രമാക്കി. കാസർകോട് വികസന പാക്കേജിൽ അനുവദിച്ച രണ്ടുകോടി രൂപ ചെലവിട്ടാണ് ഇപ്പോൾ ടി.എസ്. തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം വികസിപ്പിക്കുന്നത്. പഴയകാല കൃഷിരീതികളും ഉപകരണങ്ങളും വരുംതലമുറയ്ക്കായി കരുതിവെക്കാനും പരിചയപ്പെടുത്താനും പ്രത്യേകം മ്യൂസിയം ഒരുക്കും. പരമ്പരാഗത കാർഷിക ഉപകരണങ്ങൾ ഞേങ്ങോലും നുകവും (കലപ്പ): കന്നുകളെ കെട്ടി നിലം ഉഴാനുള്ള ഉപകരണം, മരക്കപ്പല (മരക്കുന്നപല): നെൽക്കൃഷിക്കുള്ള പാടം നിരപ്പാക്കുന്ന ഉപകരണം, ഉവ്വേണി: കൃഷിക്ക് വെള്ളം തേവാനുള്ള മരംകൊണ്ടുള്ള ഉപകരണം, കട്ടകോയി: വയലിലെ മൺകട്ട ഉടയ്ക്കാനുള്ള ഉപകരണം, വിത്തൂട്ടി: നെല്ല് കളത്തിലിട്ട് ഉണക്കുന്നതിന് നിരത്താനും ഒന്നിച്ചുകൂട്ടാനും മരം കൊണ്ടുണ്ടാക്കുന്ന ഉപകരണം. മുറം, ഇടങ്ങഴി, നാഴി, പറ, സേറ്, പത്തായം, തുമ്പോട്ടി: കളത്തിന്റെ തുമ്പ് ഉറപ്പിക്കാനുള്ള മര ഉപകരണം, നിലംതല്ലി: കളംപണിക്ക് നിലം ഉറപ്പിക്കാനുള്ള മര ഉപകരണം, കളക്കുട (ഓലക്കുട): എന്നിവ സ്വീകരിക്കും ഗൃഹോപകരണങ്ങൾ അമ്മി, കടച്ചക്കല്ല് (ആട്ടുകല്ല്), അടച്ചൂറ്റി, അയിത്തപ്പാള, അല്ലിപ്പൂട്ട്, ആവണിപ്പലക, ഇടിമുട്ടി, ഇഡ്ഡലിച്ചെമ്പ്, ഇരുമ്പുപെട്ടി, ഉടുപ്പുപെട്ടി, ഉരലും ഉലക്കയും, ഉറി, ഈരായി, എണ്ണക്കിണ്ണം, എണ്ണക്കുഴി, എണ്ണക്കുറ്റി, എണ്ണഭരണി, എഴുത്തോല, കച്ചട്ടി, കഞ്ചർ, കടയൽയന്ത്രം, കറിമരി, കളസ, കാടിപ്പലക, കാതിലോല, കിണ്ണം, കിണ്ടി, കുട്ടുകം, കുഴിയമ്മി, കുരിയ, കൈകോൽ, കൊട്ടൂമി, കണ്ടപ്പൂട്ട്, കൊണ്ടോട്ടി, കോളാമ്പി, കോരിക, കോഴിവാൽ, ഗ്രാമഫോൺ, ചാണ, ചെപ്പ്, ചെമ്പുകുടം, തിരിപ്പുകല്ല്, തട്ട, തുപ്പുണ്ണം, തുലാൻ, തൗ, ധുഡി, നാരായം, നൂറ്റുകുടം, നൂറ്റടപ്പം, നാഴികവട്ട, പണപ്പലക തുടങ്ങിയ പഴയകാല ഉപകരണങ്ങളെല്ലാം സ്വീകരിക്കും. പദ്ധതിയുടെ രൂപരേഖ ഹരിതവനം, നക്ഷത്രവനം, ദശമൂലം, ദശപുഷ്പം, കിഴങ്ങുവർഗങ്ങളുടെ ശേഖരം, മരുന്നുചെടികളുടെ പേര് വിവരങ്ങളടങ്ങിയ ഡിസ്പ്ലേ, കാർഷിക സാംസ്കാര പ്രദർശന ഹാൾ, കുട്ടികളുടെ പാർക്ക്, മരങ്ങൾക്ക് ചുവടെ ഇരിപ്പിടങ്ങൾ, ധാന്യങ്ങളുടെ സീരിയൽ പാർക്ക് (നെല്ല്, ഗോതമ്പ്, മുത്താറി തുടങ്ങിയവ), പൈതൃക നാട്ടുത്സവ ഷെഡ്ഡ്, ഏറുമാടം, ആശ്രമ മാതൃകയിൽ അതിഥിമന്ദിരം, കവിഭവനത്തിനകത്ത് പരമ്പാരഗത കാർഷിക ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ശേഖരം, ഭവനത്തിന് മുൻപിലായി കവിയുടെ പ്രതിമയും കൽവിളക്കും സ്ഥാപിക്കും. ഉപകരണങ്ങൾ കൈയിലുള്ളവർക്ക് വിളിക്കാം 0467-2260632 ഡോ. ടി. വനജ, പ്രൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആൻഡ് അസോസിയറ്റ് ഡയറക്ടർ, പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം

from mathrubhumi.latestnews.rssfeed https://ift.tt/2UrIHL0
via IFTTT

No comments:

Post a Comment

Post Bottom Ad

Pages