കഴിഞ്ഞ ദിവസം കറാച്ചി കിംഗ്സിനെതിരെ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലെ ക്വാളിഫയർ മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസിന് വേണ്ടി പാക് സൂപ്പർ താരം ഷഹീദ് അഫ്രീദിയും കളിക്കാനിറങ്ങിയിരുന്നു. സൂപ്പർ ഓവറിൽ കറാച്ചി വിജയിച്ച ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൾട്ടാന് വേണ്ടി ഏഴാമനായാണ് അഫ്രീദി ക്രീസിലെത്തിയത്. എന്നാൽ താരം മത്സരത്തിൽ ധരിച്ച ഹെൽമ്മറ്റ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പന്ത് വ്യക്തമായി കാണുന്നതിനായി ഹെൽമറ്റിന്റെ മുന്നിലത്തെ ഗ്രില്ലുകളിലൊന്ന് അദ്ദേഹം എടുത്ത് മാറ്റിയിരുന്നു. ബാറ്റിംഗിനിടെ അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും അപകടകരമായ ഈ ഹെൽമ്മറ്റ് അതിവേഗം വാർത്തകളിൽ നിറഞ്ഞു.
ഒരു അതിവേഗ ബൗൺസറോ, അപ്രതീക്ഷിത ത്രോയോ മത്സരത്തിൽ താരത്തിന്റെ മുഖത്തിന് നേരെ വന്നിരുന്നെങ്കിൽ ഇന്നലെ കാര്യങ്ങൾ വഷളാകുമായിരുന്നു. പന്ത് നന്നായി കാണുന്നതിനായി ഹെൽമ്മറ്റിന്റെ ഗ്രിൽ എടുത്ത് മാറ്റിയതിലെ അപകടം വളരെ വലുതായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താരത്തിന് ഒന്നും സംഭവിക്കാതിരുന്നത്. അഫ്രീദിയുടെ വ്യത്യസ്ത ഹെൽമ്മറ്റിനെതിരെ ആരാധകരിൽ ചിലരുടെ പ്രതികരണങ്ങൾ ഇങ്ങനെ,
The post അപകടകരമായ ഹെൽമ്മറ്റ് ധരിച്ച് കളിച്ച് അഫ്രീദി ; ക്രിക്കറ്റ് ലോകത്തിന് ഞെട്ടൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3kz89bS
via IFTTT
No comments:
Post a Comment