സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടി; പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടി; പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറേയും രാഷ്ട്രപതിയേയും സമീപിക്കും. ഇതിന്റെ സാധുത നിയമവിദഗ്ദ്ധരുമായി പ്രതിപക്ഷ നേതാക്കൾ ആരായും. സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരേയാണ്രാഷ്ട്രപതിയെ സമീപിക്കുന്നത്. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് ധനമന്ത്രി തന്നെയാണ് റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത്. ഇത് ചട്ടലംഘനമാണ്. ധനമന്ത്രിയുടെ വാക്കുകൾ സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതേസമയം വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്. കിഫ്ബി ഭരണഘടന വിരുദ്ധമായ രീതിയിലാണ് പ്രവർത്തിച്ചത്. അതിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. മസാലബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായും സിഎജി റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിനെതിരെ ശക്തമായ വിമർശനമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്. Content Highlights:kiifb-cag-Opposition will approach the President-constitutional crisis in the state

from mathrubhumi.latestnews.rssfeed https://ift.tt/2IBrMCX
via IFTTT

No comments:

Post a Comment

Post Bottom Ad

Pages