ഒടുവിൽ അവൻ ആ സത്യം അറിഞ്ഞു; അമ്മ ജീവൻ ഒടുക്കിയെന്ന്, അച്ഛൻ ജയിലിലേക്കാണെന്നും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

ഒടുവിൽ അവൻ ആ സത്യം അറിഞ്ഞു; അമ്മ ജീവൻ ഒടുക്കിയെന്ന്, അച്ഛൻ ജയിലിലേക്കാണെന്നും

കട്ടപ്പന: ഒടുവിൽ താലൂക്ക് ആശുപത്രിയിൽവച്ച് അവൻ അറിഞ്ഞു അമ്മ ജീവൻ ഒടുക്കിയെന്ന്. അച്ഛൻ ജയിലിലേക്കാണെന്നും. അന്ത്യകർമ്മങ്ങൾക്കു തൊട്ടു മുൻപാണ് അമ്മയുടെ വിയോഗ വിവരം അവൻ അറിഞ്ഞത്. പോലീസുകാരുടെ വലയത്തിനുള്ളിൽ നിൽക്കുന്ന അച്ഛനെ കണ്ടതും അടുത്തേക്ക് ഓടിയെത്തി. കെട്ടിപ്പിടിച്ച് മകൻ കരഞ്ഞതോടെ അച്ഛനും പൊട്ടിക്കരഞ്ഞു. പാറശാല മുരിയങ്കര കുവരക്കുവിള സജുവിന്റെയും ബിന്ദുവിന്റെയും പന്ത്രണ്ടുകാരനായ മകന്റെ സങ്കടം ആരുടെയും കരളലിയിക്കുന്നതായിരുന്നു. മാല മോഷണക്കേസിൽ ഭർത്താവിനെ അറസ്റ്റുചെയ്ത വിവരം അറിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ആലടിയിലെ വാടകവീട്ടിൽ ബിന്ദു(40) തൂങ്ങിമരിച്ചത്. അമ്മ ആത്മഹത്യചെയ്ത വിവരം അറിയിക്കാതെ മൂന്നുദിവസമായി അയൽവീട്ടിൽ താമസിപ്പിച്ചിരുന്ന കുട്ടിയെ ചൈൽഡ്ലൈൻ പ്രവർത്തകരാണ് അമ്മയെ കാണിക്കാൻ കൊണ്ടുവന്നത്. അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുവന്നത്. പോസ്റ്റ്മോർട്ടം നടന്ന ആശുപത്രിയിൽ എത്തിക്കുന്നതിനു തൊട്ടുമുൻപ് മരണ വാർത്ത അറിയിച്ചു. റിമാൻഡിൽ കഴിഞ്ഞിരുന്ന സജുവുമായി പൊൻകുന്നത്തുനിന്ന് പൊലീസ് സംഘവും ആശുപത്രിയിൽ എത്തിയിരുന്നു. ശാന്തിതീരം പൊതുശ്മശാന കവാടത്തിൽ അച്ഛനെ സാക്ഷിയാക്കി അവൻ അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്തു. അമ്മയുടെ ചിത എരിഞ്ഞടങ്ങുന്നതിനു മുൻപ് ചൈൽഡ്ലൈൻ ഏറ്റെടുത്ത അവൻ മുരിക്കാശേരിയിലെ സംരക്ഷണകേന്ദ്രത്തിലേക്കു യാത്രയായി. മകന്റെ അനാഥത്വത്തിൽ മനംനൊന്ത് സജു ജയിലിലേക്കും. Content Highlight: Woman commit suicide after husband arrested in chain-snatching

from mathrubhumi.latestnews.rssfeed https://ift.tt/3pzNaJY
via IFTTT

No comments:

Post a Comment

Post Bottom Ad

Pages