ആദ്യ ഇലവനിൽ അഞ്ച് വിദേശികൾ; സന്നാഹമത്സരത്തിൽ‍ ബ്ലാസ്റ്റേഴ്സിറങ്ങിയത് കിടിലൻ ടീമുമായി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

ആദ്യ ഇലവനിൽ അഞ്ച് വിദേശികൾ; സന്നാഹമത്സരത്തിൽ‍ ബ്ലാസ്റ്റേഴ്സിറങ്ങിയത് കിടിലൻ ടീമുമായി

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ ആവേശപകർന്നിരിക്കുകയാണ് പ്രീ സീസണിലെ അവസാന സന്നാ​ഹമത്സരത്തിൽ ജെംഷദ്പുർ എഫ്.സിക്കെതിരായ ജയം. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് ജയിച്ചത്. എന്നാൽ ജയത്തോടൊപ്പം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷയുയർത്തുകയാണ് ടീമിന്റെ ഫസ്റ്റ് ഇലവൻ.

ക്വാറന്റീൻ പൂർത്തിയാക്കിയതോടെ, ഇന്നലെ നടന്ന മത്സരത്തിൽ ഐ.എസ്.എൽ നിയമപ്രകാരമുള്ള അഞ്ച് വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നു. പ്രതിരോധനിരയിൽ സിംബാവെയിൽ നിന്നുള്ള കോസ്റ്റ നമോയ്നേസു, ബുർക്കിന ഫാസോയിൽ നിന്ന് ബക്കാരി കോണെ, മധ്യനിരയിൽ സ്പാനിഷ് താരങ്ങളായ വിസെന്റെ ​ഗോമസ്, സെർജിയോ സിഡോഞ്ച്, ഇം​ഗ്ലീഷ് മുന്നേറ്റതാരം ​ഗാരി ഹൂപ്പർ എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിലുണ്ടായിരുന്നു. അർജന്റീനയിൽ നിന്നുള്ള ഫാക്കുൻഡോ പേരേയ്ര, ഓസ്ട്രേലിയൻ താരം ജെർദാൻ മുറെ എന്നിവരാണ് ഇന്നലെ ടീമിലില്ലാതിരുന്ന വി​ദേശികൾ.

മലയാളി താരങ്ങളായ പ്രശാന്ത്, സഹൽ അബ്ദുൾ‍ സമദ്, ജെസ്സൽ കാർനെയ്റോ, റിത്വിക്ക് ദാസ്, നോങ്ഡെംബാ നവോറെം തുടങ്ങിയവരും ആദ്യ ഇലവനിൽ ഇറങ്ങി. അൽബിനോ ​ഗോമസായിരുന്നു ബ്ലാസ്റ്റേഴ്സ ​ഗോളി. സൂപ്പർതാരം നിഷു കുമാർ രണ്ടാം പകുതിയിൽ കളിച്ചു. നാല് വിദേശതാരങ്ങളായിരുന്നു ജെംഷദ്പുരിനായി ആദ്യ ഇലവനിൽ ഇറങ്ങിയത്.

The post ആദ്യ ഇലവനിൽ അഞ്ച് വിദേശികൾ; സന്നാഹമത്സരത്തിൽ‍ ബ്ലാസ്റ്റേഴ്സിറങ്ങിയത് കിടിലൻ ടീമുമായി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/2Kb6QDJ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages