ഐ.എസ്.എൽ ഏഴാം സീസൺ കൊടികയറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടൂർണമെന്റിന് ആശങ്കയായി കോവിഡ് ബാധ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിലാണ് രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ടീം പരിശീലനം നിർത്തിവച്ചിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച നടന്ന സന്നാഹമത്സരത്തിൽ ഹൈദരാബാദിനെ വീഴ്ത്തി നോർത്ത് ഈസ്റ്റ് ആവേശത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് ടീമിലെ രണ്ട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവായത്. ഇതോടെ ടീമംഗങ്ങൾ മുഴുവൻ അവരവരുടെ മുറികളിൽ സെൽഫ് ഐസോലേഷനിലാണ്. ഇനി രണ്ട് പരിശോധനകളിൽ നെഗറ്റീവ് ആയാൽ മാത്രമെ അവർക്ക് പരിശീലനത്തിന് തിരിച്ചെത്താനാകും.
വെള്ളിയാഴ്ചയാണ് ഐ.എസ്.എൽ ഏഴാം സീസൺ തുടങ്ങുക. ശനിയാഴ്ച മുംബൈ സിറ്റി എഫ്.സിയുമായാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ ടീമിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക് ഈ മത്സരം നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.
The post നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കോവിഡ് ബാധ; പരിശീലനം നിർത്തിവച്ചു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/2UASkXV
via IFTTT
No comments:
Post a Comment