ഐ.എസ്.എൽ ഏഴാം സീസണിൽ മുംബൈ സിറ്റിക്ക് സാധ്യത കൽപ്പിക്കുന്നതിന്റെ പ്രധാന കാരണം പരിശീലകൻ സെർജിയോ ലൊബേറയാണ്. ഗോവയിൽ മൂന്ന് സീസൺ തകർപ്പൻ പ്രകടനം കാഴ്ചവച്ച ശേഷമാണ് ലൊബേറ, സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിലുള്ള മുംബൈ സിറ്റിയിലെത്തുന്നത്.
ലൊബേറയ്ക്കൊപ്പം അഹമ്മദ് ജഹൗ, മോർത്താദ ഫാൾ, ഹ്യൂഗോ ബോമോ, മന്ദർ റാവു ദേശായി എന്നീ താരങ്ങളും മുംബൈയിലെത്തി. ഇതേക്കുറിച്ച് ലൊബേറയക്ക് പറയാനുള്ളത് ഇതാണ്. മുമ്പ് നിങ്ങളുടെ കീഴിൽ കളിച്ചിട്ടുള്ള താരങ്ങളുണ്ടെങ്കിൽ, പുതിയൊരു ക്ലബിലും നിങ്ങളുടെ ശൈലി അതിവേഗം നടപ്പിലാക്കാം, ആ കളിശൈലിയുടെ ഭാഗമായി തുടരാനുള്ള താൽപര്യത്താലാണ് ആ താരങ്ങൾ മുംബൈയിലെത്തിയത്, അതിൽ ഞാൻ തൃപ്തനാണ്, ചില വാർത്തകളിൽ കണ്ടു, വൻതുക ഓഫർ ചെയ്താണ് ഈ താരങ്ങളെ മുംബൈ ഒപ്പം കൂട്ടിയതെന്ന്, അത് ക്ലബ് തന്നെ പറയേണ്ടിവരും, ലൊബേറ പത്രസമ്മേളനത്തിൽ പറഞ്ഞു.
2017-ലാണ് സ്പാനിഷ് പരിശീലകനായ ലൊബേറ ഗോവയുടെ ചുമതല വഹിക്കുന്നത്. തുടർന്നുള്ള മൂന്ന് സീസണുകളിലും ടീമിലെ പ്ലേ ഓഫിലെത്തിക്കാൻ ലൊബേറയ്ക്കായി. കഴിഞ്ഞ ലീഗ് സീസണിന്റെ അവസാന ഘട്ടത്തിൽ, ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കവെയാണ് ലൊബേറ ക്ലബ് വിട്ടത്.
The post മുൻ ഗോവ താരങ്ങൾ ഒപ്പം കൂടിയത് പണം കണ്ടോ..?? ലൊബേറ പറയുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/2IP4rhs
via IFTTT
No comments:
Post a Comment