ഇവിടെയുണ്ട് ആ രവിവർമ ചിത്രം അതിന്റെ അവകാശിയും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

ഇവിടെയുണ്ട് ആ രവിവർമ ചിത്രം അതിന്റെ അവകാശിയും

മട്ടാഞ്ചേരി : രാജാ രവിവർമയുടെ വിഖ്യാത ചിത്രം 'ഗാലക്സി ഓഫ് മ്യൂസീഷ്യൻസ്' അതിന്റെ യഥാർഥ രൂപത്തിൽ മട്ടാഞ്ചേരിയിലുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് ലിത്തോഗ്രാഫിയിൽ പകർത്തിയ, പഴമയുടെ സുഗന്ധമുള്ള ചിത്രം. ആയുർവേദ ഗവേഷകനായ മട്ടാഞ്ചേരി സ്വദേശി വിശ്വനാഥ്, ഒരു നിധിപോലെ സൂക്ഷിക്കുന്നു. ഇതിഹാസ തുല്യമായ ആ ചിത്രത്തിന്റെ പകർപ്പവകാശം കേന്ദ്ര സർക്കാരിൽനിന്ന് വിശ്വനാഥ് സ്വന്തമാക്കി. ചിത്രത്തിലെ വനിതകളുടെ മുഖങ്ങൾ തമ്മിൽ വലിയ സാദൃശ്യവുമുണ്ട്. 1889-ൽ വരച്ച ചിത്രത്തിന്റെ ചരിത്രം പോലും വിശ്വനാഥിന് മനഃപാഠം. വിശ്വനാഥിന്റെ മുത്തച്ഛൻ രംഗയ്യാ ഷേട്ടിനാണ് വിഖ്യാത ചിത്രത്തിന്റെ ലിത്തോഗ്രാഫിക് ലഭിച്ചത്. ജർമൻ കല്ലിൽ തയ്യാറാക്കിയ ചിത്രം ലിത്തോഗ്രാഫ് ചെയ്തതാണ്. വെള്ളി കൊണ്ടുള്ള ഉത്പന്നങ്ങളുടെ ബിസിനസായിരുന്നു രംഗയ്യാ ഷേട്ടിന്. ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിലൂടെയാണ് അദ്ദേഹത്തിന് അപൂർവമായ ഈ ചിത്രം ലഭിച്ചത്. ബറോഡയിലെ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള രവിവർമയുടെ ഒറിജിനൽ ചിത്രത്തിൽനിന്ന് ബ്രിട്ടീഷുകാർ ലിത്തോഗ്രാഫ് ചെയ്തതാണിത്. പിന്നീടാരെയും ഈ ചിത്രം പകർത്താൻ അനുവദിച്ചിട്ടില്ല. വിശ്വനാഥ് മുത്തച്ഛനിൽനിന്ന് പൈതൃക സ്വത്തായി ലഭിച്ച ഈ ചിത്രത്തിന്റെ പകർപ്പവകാശത്തിനു വേണ്ടി രണ്ടുവർഷം മുമ്പാണ് വിശ്വനാഥ് കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി, സർക്കാർ അംഗീകാരം നൽകി. അഞ്ച് രവിവർമ ചിത്രങ്ങളുടെ ലിത്തോഗ്രാഫ് കൂടി ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. ഇവയുടെ പകർപ്പവകാശത്തിനായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇന്ദ്രജിത് വിജയം, വിശ്വാമിത്രനും മേനകയും, കടലിൽ അപ്രത്യക്ഷനാകുന്ന ശ്രീരാമൻ, അർജുനനും സുഭദ്രയും, ശ്രീകൃഷ്ണൻ എന്നീ ചിത്രങ്ങളാണ് വിശ്വനാഥിന്റെ ശേഖരത്തിലുള്ളത്. മട്ടാഞ്ചേരി ശാസ്താനഗറിൽ താമസിക്കുന്ന വിശ്വനാഥ് ആയുർവേദ ഉത്പന്നങ്ങളും സ്വന്തമായി നിർമിക്കുന്നുണ്ട്. മൈസൂർ സാൻഡൽ പ്രോഡക്ട്സിന്റെ ഉടമസ്ഥനുമാണ്. വിവിധ സാമൂഹിക പശ്ചാത്തലത്തിൽ ജീവിക്കുന്ന വ്യത്യസ്ത മതസ്ഥരായ സംഗീത പാണ്ഡിത്യമുള്ള 11 ഭാരതീയ വനിതകളുടെ രൂപവും ഭാവവും ആവിഷ്കരിക്കുന്ന മനോഹരമായ ചിത്രമാണിത്. ചിത്രത്തിലെ ഒരു സ്ത്രീയോട് രവിവർമയ്ക്ക് പ്രണയമായിരുന്നുവെന്നാണ് കഥ. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബം ആ ബന്ധത്തിന് എതിരായിരുന്നു

from mathrubhumi.latestnews.rssfeed https://ift.tt/3pxjpcE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages