യുവേഫ നേഷൻസ് ലീഗിൽ സൂപ്പർടീമുകളുടെ പോരാട്ടത്തിൽ ജർമനിയെ തകർത്ത് തരിപ്പണമാക്കി സ്പെയിൻ. എതിരില്ലാത്ത ആറ് ഗോളിനാണ് സ്പെയിൻ മുൻ ലോകചാമ്പ്യന്മാരെ ഒടിച്ചുമടക്കിവിട്ടത്. മറ്റ് പ്രധാന മത്സരങ്ങളിൽ ഫ്രാൻസും, പോർച്ചുഗലും ജയം നേടി.
സ്പെയിനിൽ നടന്ന മത്സരത്തിൽ ജർമനിക്ക് മേൽ സമ്പൂർണാധിപത്യമാണ് ആതിഥേയർ കാഴ്ചവച്ചത്. ഫെറാൻ ടോറസ് സ്പെയിനുവേണ്ടി ഹാട്രിക്ക് നേടി. അൽവാരോ മൊറാത്ത, റോഡ്രി, മൈക്കൽ ഓയാർസബാൾ എന്നിവരും സ്പാനിഷ് പടയ്ക്കായി വലകുലുക്കി. സ്പാനിഷ് ആക്രമണത്തിൽ പകച്ച ജർമനി ആകെ രണ്ട് ഷോട്ടുകൾ മാത്രമാണ് തൊടുത്തത് തന്നെ. ജയത്തോടെ സ്പെയിൻ ഫൈനൽസിലേക്ക് മുന്നേറി.
മറ്റൊരു മത്സരത്തിൽ സ്വീഡനെയാണ് ഫ്രാൻസ് തോൽപ്പിച്ചത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. ഫ്രാൻസിനായി ഒളിവർ ജിറൂഡ് രണ്ട് ഗോൾ നേടി. ബെഞ്ചമിൻ പാവാർഡ്, കിങ്സ്ലി കോമാൻ എന്നിവരും ഗോളുകൾ നേടി. ജയത്തോടെ ഫ്രാൻസും നേഷൻസ് ലീഗ് ഫൈനൽസിന് യോഗ്യത നേടി.
മറ്റൊരു സൂപ്പർപോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ വീഴ്ത്തിയത്. പോർച്ചുഗലിനായി റൂബൻ ഡയസ് ഇരട്ടഗോൾ നേടി. ജാവോ പെലിക്സും ഒരു ഗോൾ നേടി. ക്രൊയേഷ്യയുടെ രണ്ട് ഗോളുകളും മറ്റേവോ കോവാസിച്ചിന്റെ വകയായിരുന്നു. മത്സരം ജയിച്ചെങ്കിലും ഗ്രൂപ്പ് ജേതാക്കളായ ഫ്രാൻസ് ഫൈനൽസിലേക്ക് മുന്നേറിയതോടെ കിരീടം നിലനിർത്താമെന്ന് പോർച്ചുഗീസ് സ്വപ്നം അവസാനിച്ചു.
The post ജർമനിയെ തകർത്ത് തരിപ്പണമാക്കി സ്പെയിൻ; പോർച്ചുഗലിനും ഫ്രാൻസിനും ജയം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/32PtYOz
via IFTTT
No comments:
Post a Comment