അടുത്തവർഷം നടക്കാനിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഫിഫ റദ്ദാക്കി. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂർണമെന്റാണിത്. കോവിഡിനെത്തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം. അതേസമയം തന്നെ 2022-ൽ ടൂർണമെന്റ് നടക്കുമെന്നും, അതിന് ഇന്ത്യ തന്നെ ആതിഥേയം വഹിക്കുമെന്നും ഫിഫ അറിയിച്ചു. രണ്ട് വർഷത്തെ ഇടവേളകളിലാണ് ഈ ടൂർണമെന്റ് നടക്കുക.
ഈ വർഷം നവംബറിലാണ് യഥാർഥത്തിൽ ലോകകപ്പ് നടത്തേണ്ടിയിരുന്നത്. ഇതിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ ഇന്ത്യക്ക് അനുമതി ലഭിച്ചിരുന്നു. തുടർന്ന് ഇതിനായുള്ള തയ്യാറെടുപ്പുകൾ നടക്കുകയായിരുന്നു. ഇതിനിടെയാണ് കോവിഡ് വ്യാപനം. ഇതോടെ ലോകകപ്പിനായുള്ള യോഗ്യതാ പോരാട്ടങ്ങളും നടത്താൻ സാധിച്ചിരുന്നില്ല. ഇതോടെ ലോകകപ്പ് 2021 ഫെബ്രുവരി മാർച്ച് മാസങ്ങളിലേക്ക് നീട്ടിവയ്ക്കാനായിരുന്ന ആദ്യം തീരുമാനിച്ചത്.
എന്നാലിപ്പോൾ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ടൂർണമെന്റ് റദ്ദാക്കാനുള്ള തീരുമാനം. അണ്ടർ 17 ലോകകപ്പിനൊപ്പം അണ്ടർ 20 വനിതാ ലോകക്കപ്പും റദ്ദാക്കി. ഇതും ഇനി 2022-ൽ നടക്കും. 2020-ലെ ടൂർണമെന്റ് നിശ്ചയിച്ചിരുന്ന കോസ്റ്റാറിക്ക തന്നെ അടുത്ത ലോകകപ്പിനും ആതിഥേയത്വം വഹിക്കും.
The post അണ്ടർ 17 വനിതാ ലോകകപ്പ് റദ്ദാക്കി ഫിഫ; എങ്കിലും ഇന്ത്യക്ക് ആശ്വസിക്കാം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/36JFw73
via IFTTT
No comments:
Post a Comment