ബ്രസീലും അർജന്റീനയും ജയിച്ചുമുന്നേറി; കനത്ത തോൽവിയേറ്റ് കൊളംബിയ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, November 17, 2020

ബ്രസീലും അർജന്റീനയും ജയിച്ചുമുന്നേറി; കനത്ത തോൽവിയേറ്റ് കൊളംബിയ

ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നുള്ള ലോകകപ്പ് യോ​ഗ്യതാ പോരാട്ടങ്ങളിൽ കരുത്തരായ ബ്രസീലിനും അർജന്റീനയ്ക്കും ജയം. ബ്രസീൽ യുറു​ഗ്വെയേയും അർജന്റീന പെറുവിനെയുമാണ് തോൽപ്പിച്ചത്. അതേസമയം ഇക്വഡോറിനോട് കൊളംബിയ കനത്ത തോൽവിയേറ്റുവാങ്ങി. ചിലെയും തോൽവി വഴങ്ങി.

യുറു​ഗ്വെയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. ആർതർ മെലോ, റിച്ചാർലിസൻ എന്നിവരാണ് ബ്രസീലിനായി ​ഗോളുകൾ നേടിയത്. എതിരില്ലാത്ത രണ്ട് ​ഗോളിന് തന്നെയായിരുന്നു അർജന്റീന പെറുവിനെ വീഴ്ത്തിയതും. ലോത്താരോ മാർട്ടിനെസ്, നിക്കോളാസ് ​ഗോൺസാലസ് എന്നിവരാണ് അർജന്റീനയ്ക്കായി വലകുലുക്കിയത്.

ഇക്വഡോറിനോട് ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് കൊളംബിയ തോൽവി വഴങ്ങിയത്. വെനസ്വേലയാണ് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ചിലെയെ തോൽപ്പിച്ചത്. പരാ​ഗ്വെ-ബൊളീവിയ പോരാട്ടം ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനിലയിലാക്കി.

The post ബ്രസീലും അർജന്റീനയും ജയിച്ചുമുന്നേറി; കനത്ത തോൽവിയേറ്റ് കൊളംബിയ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3nCcv3Q
via IFTTT

No comments:

Post a Comment

Post Bottom Ad

Pages