'രാജേഷിനെതിരേ ദുര്‍ബല സ്ഥാനാര്‍ഥി'; കോണ്‍ഗ്രസിനെതിരേ സി.പി.ഐ. - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

'രാജേഷിനെതിരേ ദുര്‍ബല സ്ഥാനാര്‍ഥി'; കോണ്‍ഗ്രസിനെതിരേ സി.പി.ഐ.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ യു.ഡി.എഫ്- ബി.ജെ.പി. രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി സി.പി.ഐ. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് മത്സരിക്കുന്നത് ധാരണയുടെ പുറത്താണെന്ന് സി.പി.ഐ പറഞ്ഞു. വി.വി.രാജേഷിനെതിരേ കോൺഗ്രസ് ദുർബല സ്ഥാനാർഥിയെ രംഗത്തിറക്കിയത് ഇതിന്റെ ഭാഗമാണെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അപ്രതീക്ഷിതമായി സ്ഥാനാർഥിയായ ബി.ജെ.പി. ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് പൂജപ്പുര വാർഡിൽ പ്രചാരണമാരംഭിച്ചുകഴിഞ്ഞു. സിറ്റിങ് വാർഡ് നിലനിർത്തുക മാത്രമല്ല ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യമാണ് രാജേഷിന്റെ മുന്നിലുളളത്. സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് വാർഡുകളിൽ രൂപം കൊണ്ടിട്ടുളള അസ്വസ്ഥതകളും വെല്ലുവിളിയാണ്. എല്ലാം പാർട്ടിയാണ് തീരുമാനിക്കുന്നതാണെന്ന് വി.വി.രാജേഷ് പറഞ്ഞു. എന്നാൽ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റിൽ മത്സരിക്കാൻ വി.വി.രാജേഷിന്റെ നാടകീയമായ കടന്നുവരവിൽ എൽ.ഡി.എഫ്. രഹസ്യധാരണ സംശയിക്കുന്നു. പൂജപ്പുരയിൽ സി.പി.ഐ.യുടെ സ്ഥാനാർഥിയായ രാജേഷിനെതിരേ മികച്ച സ്ഥാനാർഥിയായ മഹേശ്വരൻ നായരെ യു.ഡി.എഫ്. രംഗത്തിറക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. ഇതോടെയാണ് തലസ്ഥാനത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ ഗൗരവമായി സമീപിക്കാൻ തയ്യാറാകുന്നില്ല എന്ന ആരോപണവുമായി സി.പി.ഐ. രംഗത്തെത്തിയത്. ബി.ജെ.പിയെ സഹായിക്കാനുളള യു.ഡി.എഫിന്റെ നീക്കം വോട്ടർമാർക്ക് മുന്നിൽ തുറന്നുകാട്ടാനാണ് എൽ.ഡി.എഫിന്റെ നീക്കം. Content Highlights:Kerala Local Body election 2020 Thiruvananthapuram

from mathrubhumi.latestnews.rssfeed https://ift.tt/3kz46MI
via IFTTT

No comments:

Post a Comment

Post Bottom Ad

Pages