തിരുവനന്തപുരത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ഐടി വിദഗ്ധന് മൂന്ന് ലക്ഷത്തിലധികം രൂപ നഷ്ടമായി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

തിരുവനന്തപുരത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ഐടി വിദഗ്ധന് മൂന്ന് ലക്ഷത്തിലധികം രൂപ നഷ്ടമായി

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. ലാപ്ടോപ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഐടി വിദഗ്ധന് നഷ്ടമായത് മൂന്ന് ലക്ഷത്തിലധികം രൂപ.ആലിബാബ വഴി ബുക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്. ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായ യുവാവ് കഴിഞ്ഞ മാസമാണ് ആലിബാബ വഴി ലാപ്ടോപ് ബുക്ക് ചെയ്തത്. ഇൻഫിനിറ്റി ഇലക്ട്രോണിക് വേൾഡാണ് ആലിബാബയിൽ ലാപ്ടോപിന്റെ വിതരണക്കാർ. അമേരിക്കയിൽ നിന്ന് ലാപ്ടോപ് എത്തിച്ചുനൽകാമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇതിനായി 322000 രൂപയാണ് ആവശ്യപ്പെട്ടത്. വാട്സ്ആപ്പ് വഴി അയച്ചു നൽകിയ അക്കൗണ്ടിലേക്ക് പണം കൈമാറി. കൂടുതൽ തുക ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് തിരുവനന്തപുരം സൈബർ ക്രൈംപോലീസിൽ പരാതി നൽകി. സൈബർ ക്രൈംപോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ വർക്ക് ഫ്രം ഹോമിലായിരുന്ന പല ഐടി ജീവനക്കാരും സമാനമായ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി. സിയാമെൻ വിസെൽ ടെക്നോളജി, ടെയ്ലർ ഹോസ്റ്റ്, സെഞ്ചുറി ടെക്നോളജി, സിറ്റി ഇലക്ട്രോണിക്സ് പാകിസ്താൻ തുടങ്ങി വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾക്കായി ആലിബാബ വഴി ബുക്ക് ചെയ്ത നിരവധി പേരാണ് തട്ടിപ്പിനിരയായത്. പലരും ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും പരാതി നൽകിയിട്ടില്ല. കമ്പനികളുടെ വിശ്വാസ്യത നോക്കി മാത്രം പണം നൽകണമെന്ന് സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസിപി ടി. ശ്യാം ലാൽ അറിയിച്ചു. Content Highlights: Online fraud in Thiruvananthapuram again

from mathrubhumi.latestnews.rssfeed https://ift.tt/3nhglPS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages