ആദായ നികുതി വകുപ്പ് റെയ്‌ഡിന് പിന്നാലെ ബിലിവേഴ്സ് ചർച്ചിന്റെ പ്രവർത്തനം പരിശോധിക്കാൻ സിബിഐ. ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം.
സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ബിലിവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രാഥമിക വിവര ശേഖരണം നടത്തിക്കഴിഞ്ഞു. മതത്തെ മറയാക്കി നടന്ന കള്ളപ്പണ വെളുപ്പിക്കലാണ് ബിലിവേഴ്സ് ചർച്ച് നടത്തിയത് എന്നാണ് പ്രാഥമിക കണ്ടെത്തൽ.
എന്നാലിതുവരെ ബിലീവേഴ്‌സ് ചർച്ചിലെ ആദായനികുതി വകുപ്പ് റെയിഡിൽ കണ്ടെടുത്ത പണത്തിനും, നിക്ഷേപിച്ച പണത്തിനും നിയമപ്രകാരമായ സ്രോതസ്സ് കാണിക്കാൻ ബിലീവേഴ്സ് ചർച്ചിന് സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
Content : CBI to probe Believers Church
from ഇ വാർത്ത | evartha https://ift.tt/32NVkEH
via IFTTT
No comments:
Post a Comment