ജ്യോഗ്രഫി പരീക്ഷയിൽ തോറ്റപ്പോൾ അമ്മ അരികിൽ വിളിച്ചിരുത്തി പറഞ്ഞത് അവന്റെ മനസിൽ ആഴത്തിലാണ് പതിഞ്ഞത്. അച്ഛന്റെ മരണശേഷം കുടുംബപ്രാരാബ്ദം മുഴുവൻ സ്വന്തം ചുമലിലേറ്റുന്ന ആ സ്ത്രീയ്ക്ക് വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കാളുപരി മറ്റൊന്നും പറഞ്ഞു കൊടുക്കാനുണ്ടായിരുന്നില്ല. പഠിച്ചാൽ മാത്രമേ മെച്ചപ്പെട്ടൊരു ജീവിതം നേടാനാവൂ എന്ന് അവർ മകനോട് പറഞ്ഞു. അമ്മയുടെ വാക്കുകൾ അവന് മനസിലായി. തങ്ങളുടെ ജീവിതത്തിന് നല്ലൊരു മാറ്റമുണ്ടാക്കാൻ താൻ എയർഫോഴ്സ് പൈലറ്റാകണമെന്ന് അമ്മയുടെ ആഗ്രഹം നിറവേറ്റണമെന്ന് അവൻ ഉറപ്പിച്ചു. അവൻ സ്കൂളിൽ കൃത്യമായി പോകാൻ തുടങ്ങി. പഠനനിലവാരം മെച്ചപ്പെട്ടു. പരീക്ഷയിൽ അവന് കൂടുതൽ മാർക്ക് ലഭിച്ചു തുടങ്ങി. എന്നാൽ കോവിഡ് വ്യാപനത്തോടെ അവന്റെ സ്വപ്നങ്ങളുടെ ചിറകുകൾ കരിയാൻ തുടങ്ങി. സ്കൂളുകൾ പ്രവർത്തിക്കാതായതോടെ പഠനം മുടങ്ങി. അമ്മയുടെ ജോലി നഷ്ടപ്പെട്ടതും ലോക്ഡൗണുമെല്ലാം പണഞെരുക്കത്തിലാക്കി. കുടുംബത്തെ സഹായിക്കാൻ അവനും ഒരു കടയിൽ ജോലിയ്ക്ക് പോയിത്തുടങ്ങി. ദിവസവും കിട്ടിയിരുന്ന 100 രൂപ ഒന്നിനും തികയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവൻ ചായവിൽപന തുടങ്ങി. പരിചയക്കാരനായ ഒരാൾ അയാളുടെ കടയുടെ മൂലയിൽ അവന് ചായയുണ്ടാക്കി വിൽക്കാനുള്ള സൗകര്യം നൽകി. അടുത്തുള്ള കടക്കാർക്കൊക്കെ ചായ വിറ്റ് അവൻ പണം സമ്പാദിക്കാൻ തുടങ്ങി. എന്നാൽ മകന്റെ പഠനം മുടങ്ങിയതിൽ അമ്മ സ്വയം പഴിക്കാൻ തുടങ്ങി. എന്നാൽ സ്വന്തം ജീവിതം കുടുംബത്തിനായി നീക്കി വെച്ച അമ്മയാണ് തന്റെ മാതൃകയെന്ന് അവൻ പറയുന്നു. കൂടാതെ ഫൈറ്റർ ജെറ്റ് പൈലറ്റാവണമെന്ന അമ്മയുടെ ആഗ്രഹം താൻ സാധിച്ചു കൊടുക്കുമെന്നും ആത്മവിശ്വാസത്തോടെ അവൻ കൂട്ടിച്ചേർക്കുന്നു. പേര് വെളിപ്പെടുത്താതെ ഈ മിടുക്കനായ കുട്ടിയുടെ കഥ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്. പ്രത്യാശ നിറയ്ക്കുന്ന നിരവധി പേരുടെ ജീവിതകഥകൾ ഈ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. ഈ കുട്ടിയുടെ കഥ ഓൺലൈൻ ലോകം ഏറ്റെടുത്തു. നിരവധി പേർ അവനെ സഹായിക്കാൻ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ്. മുംബൈയിലെ ഭിണ്ടി ബസാറിലാണ് ഈ കുട്ടി ചായവിൽപന നടത്തുന്നതെന്ന് ഫെയ്സ്ബുക്ക് പേജിലെ കമന്റ് സെക്ഷനിൽ പറയുന്നു. ഉടനെ തന്നെ അവനെ കാണാൻ ശ്രമിക്കുമെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ അവനെ സഹായിക്കാനായി ഒരു ഡൊണേഷൻ പേജ് തുടങ്ങാമെന്ന് പറഞ്ഞിരിക്കുകയാണ് മറ്റൊരാൾ. “Ammi has been the sole breadwinner of the family for twelve years now; ever since Abbu suddenly passed away of a heart... Posted by Humans of Bombay onMonday, November 9, 2020 Content Highlights: Offers Of Help Pour In For Mumbai Boy Forced To Drop Out Of School Amid Pandemic
from mathrubhumi.latestnews.rssfeed https://ift.tt/32IJqf4
via IFTTT
Post Top Ad
Friday, November 13, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
കോവിഡിനെ തുടര്‍ന്ന് പഠനം മുടങ്ങി, ഇപ്പോള്‍ ചായവില്‍പന; പൈലറ്റാവുമെന്ന ആത്മവിശ്വാസം നയിക്കുന്നു
കോവിഡിനെ തുടര്‍ന്ന് പഠനം മുടങ്ങി, ഇപ്പോള്‍ ചായവില്‍പന; പൈലറ്റാവുമെന്ന ആത്മവിശ്വാസം നയിക്കുന്നു
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment