യൂറോപ്പിൽ വമ്പന്മാർക്ക് തിരിച്ചടി; റയലിനും ആഴ്സനലിനും ഞെട്ടിക്കുന്ന തോൽവി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 8, 2020

യൂറോപ്പിൽ വമ്പന്മാർക്ക് തിരിച്ചടി; റയലിനും ആഴ്സനലിനും ഞെട്ടിക്കുന്ന തോൽവി

യുറോപ്പിലെ പ്രധാന ലീ​ഗുകളിലെ പോരാട്ടങ്ങളിൽ സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡിനും ഇം​ഗ്ലീഷ് വമ്പന്മാരായ ആഴ്സനലിനും തോൽവി. ഇറ്റലിയിൽ എ.സി.മിലാനും ഇന്റർ മിലാനും സമനിലകൊണ്ട് തൃപ്തിപ്പെട്ടു. ഇം​ഗ്ലണ്ടിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരവും സമനിലയിൽ അവസാനിച്ചു.

ലാ ലി​ഗയിൽ വലൻസിയയാണ് റയലിനെ ചവിട്ടികൂട്ടിയത്. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു വലൻസിയയുടെ ജയം. മൂന്ന് പെനാൽറ്റി കിക്കുകൾ വലയിലെത്തിച്ച കാർലോസ് സോളറാണ് വലൻസിയക്ക് ജയം സമ്മാനിച്ചത്. റയൽ താരം റാഫേൽ വരാന്റെ സെൽഫ് ​ഗോളും വലൻസിയ്ക്ക് ​ഗുണമായി. റയലിന്റെ ഏക​ഗോൾ കരീം ബെൻസിമയുടെ വകയായിരുന്നു.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വന്തം തട്ടകത്തിൽ ആഴ്സനലിനെ വീഴ്ത്തിയത് ആസ്റ്റൺ വില്ലയാണ്. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു വില്ലയുടെ ജയം. വില്ലയ്ക്കായി ഒല്ലി വാറ്റ്കിൻസ് രണ്ട് ​ഗോളടിച്ചു. ആഴ്സനൽ താരം ബുക്കാസോ സാക്കയുടെ സെൽഫ് ​ഗോളും വില്ല ​ഗോൾപട്ടികയിൽ പെട്ടു. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് നടന്ന സൂപ്പർപോരാട്ടം ഇരുകൂട്ടരും ഓരോ ​ഗോളടിച്ച് സമനിലയാക്കി. മുഹമ്മദ് സാല ലിവർപൂളിമായി ​ഗബ്രിയേൽ ജെസ്യൂസ് സിറ്റിക്കായും വലകുലുക്കി.

സെരി എയിൽ ഹെല്ലസ് വെറോണയാണ് എ.സി.മിലാനെ സമനിലയിൽ തളച്ചത്. ഇരുവരും രണ്ട് ​ഗോൾ വീതം നേടി. അറ്റലാന്റയാണ് ഇന്ററിനെ പിടിച്ചുകെട്ടിയയത്. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടിയാണ് തുല്യത പാലിച്ചത്.

The post യൂറോപ്പിൽ വമ്പന്മാർക്ക് തിരിച്ചടി; റയലിനും ആഴ്സനലിനും ഞെട്ടിക്കുന്ന തോൽവി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/356JmHK
via IFTTT

No comments:

Post a Comment

Post Bottom Ad

Pages