വരുന്ന അഞ്ചോ പത്തോ വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് കുറച്ച് നല്ല താരങ്ങൾ യൂറോപ്പിൽ ഫുട്ബോൾ കളിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് സൂപ്പർതാരം ഇയാൻ ഹ്യൂം. ഒരു ടോക്ക് ഷോയിൽ പങ്കെടുക്കവെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഫാൻ ഫേവറിറ്റായ ഹ്യൂം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയ്ക്ക് ഇപ്പോൾ കുറേ യുവപ്രതിഭകളെ കിട്ടിയിട്ടുണ്ട്, അവർക്കൊപ്പം കളിച്ചിട്ടുള്ളതിൽ നിന്ന് മനസിലാക്കുന്നത്, ആ താരങ്ങളെ അവസരം കാത്തിരിക്കുകയാണെന്നാണ്, പ്രത്യേകിച്ച് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം കുറേ താരങ്ങൾ ശ്രദ്ധ നേടുകയും, ഇന്ത്യയിൽ നിന്നും കുറേ താരങ്ങൾ വളർന്നുവരുന്നുണ്ടെന്ന് ലോകമെമ്പാടുമുള്ളവർ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ലോകത്തുള്ള പല ക്ലബുകളും ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധിക്കുകയും, ഇന്ത്യൻ ക്ലബുകളുമായി സഹകരണത്തിന് തയ്യാറാകുകയും ചെയ്യുന്നുണ്ട്, ഈ സാഹചര്യത്തിൽ ഭാവിയിൽ കുറേ ഇന്ത്യൻ താരങ്ങളെ യൂറോപ്പിൽ കാണാം, ഹ്യൂം പറഞ്ഞു
ഇന്ത്യയിൽ ആരാധകരുടെ ഫുട്ബോളിനോടുള്ള അഭിനിവേശം അപാരമാണെന്നും ഹ്യൂം പറഞ്ഞു. ഇന്ത്യയെ കുറിച്ച് പറയുമ്പോൾ പൊതുവെ ക്രിക്കറ്റിനെക്കുറിച്ചാണ് ചിന്തിക്കാറ്, എന്നാൽ ആ ധാരണ ശരിയല്ല, ഇന്ത്യയിലെ തെക്കൻ, തീരദേശ സംസ്ഥാനങ്ങളായ കേരളത്തിലും ഗോവയിലും മറുവശത്തുള്ള കൊൽക്കത്തയിലുമൊക്കെ ഫുട്ബോൾ ആവേശം കാണേണ്ടതുതന്നെയാണ്, ഹ്യൂം പറയുന്നു.
The post കുറച്ച് വർഷങ്ങൾക്കുള്ളിൽ ഒട്ടേറെ ഇന്ത്യൻ താരങ്ങൾ യൂറോപ്പിലുണ്ടാകും; പ്രതീക്ഷ പങ്കിട്ട് ഹ്യൂമേട്ടൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/38q3rLq
via IFTTT
No comments:
Post a Comment