വൈക്കത്ത് ആറ്റില്‍ ചാടിയവര്‍ക്കായി തിരച്ചില്‍; ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളെന്ന് സംശയം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, November 14, 2020

വൈക്കത്ത് ആറ്റില്‍ ചാടിയവര്‍ക്കായി തിരച്ചില്‍; ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളെന്ന് സംശയം

കോട്ടയം: വൈക്കത്ത് മൂവാറ്റുപുഴ ആറിലേക്ക് ചാടിയവർക്കായി തിരച്ചിൽ തുടരുന്നു. കഴിഞ്ഞദിവസം താൽക്കാലികമായി നിർത്തിവെച്ച തിരച്ചിലാണ് ഞായറാഴ്ച രാവിലെ പുനഃരാരംഭിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് രണ്ട് യുവതികൾ മുറിഞ്ഞപ്പുഴ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയത്. പാലത്തിന് സമീപം താമസിക്കുന്നവരാണ് യുവതികൾ ആറ്റിൽ ചാടിയെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രാത്രി വൈകി തിരച്ചിൽ നിർത്തിവെച്ചു. ഞായറാഴ്ച രാവിലെ മുങ്ങൽ വിദഗ്ധരുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞദിവസം കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ യുവതികളാണ് ആറ്റിൽ ചാടിയതെന്നാണ് സംശയം. പാലത്തിന് സമീപത്തുനിന്ന് ഇവരുടെ തൂവാലയും ചെരിപ്പും പോലീസ് കണ്ടെടുത്തിരുന്നു. Content Highlights:two woman jumped into muvattupuzha river in vaikkom

from mathrubhumi.latestnews.rssfeed https://ift.tt/2ICtEvE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages