ഈ സീസൺ തുടക്കത്തിലാണ് സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണ വിട്ട് ലൂയിസ് സുവാരസ് പ്രധാന എതിരാളികളിലൊരാളായ അത്ലെറ്റിക്കോ മഡ്രിഡിലേക്ക് ചേക്കേറിയത്. ബാഴ്സയിൽ വലിയ വിവാദമുണ്ടാക്കിയിരുന്നു സുവാരസിന്റെ ക്ലബ് വിടൽ. എങ്കിലും അതിവേഗം അത്ലെറ്റിക്കോയുടെ ശൈലിയുമായി ഇഴുകിച്ചേർന്ന സുവാരസിപ്പോൾ മിന്നുന്ന ഫോമിലാണ്.
അത്ലെറ്റിക്കോയിലെത്തിയശേഷം ആദ്യമായി സുവാരസ് ബാഴ്സയ്ക്കെതിരെ കളിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഈ വാരാന്ത്യത്തിലാണ് ബാഴ്സ അത്ലെറ്റിക്കോ മത്സരം. എന്നാൽ കോവിഡ് ബാധിച്ചതോടെ സുവാരസിന് ഈ മത്സരം കളിക്കാനാകില്ല. യുറുഗ്വെ ദേശീയ ടീമിനൊപ്പമുള്ള സുവാരസിന്റെ കോവിഡ് പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് പോസിറ്റീവായത്. ഇതോടെ നാളെ നടക്കുന്ന ബ്രസീലിനെതിരായ യുറുഗ്വെയുടെ ലോകകപ്പ് യോഗ്യതാ മത്സരവും സുവാരസിന് നഷ്ടമാകും.
അത്ലെറ്റിക്കോ മഡ്രിഡിനായി ഇതുവരെ ആറ് ലാ ലിഗ മത്സരങ്ങളാണ് സുവാരസ് കളിച്ചത്. ഇതിൽ നിന്ന് അഞ്ച് ഗോളുകളും ഈ യുറുഗ്വെ താരം നേടിക്കഴിഞ്ഞു.
The post ബാഴ്സയോട് പ്രതികാരം ചെയ്യാൻ സുവാരസുണ്ടാകില്ല; കാരണമിത് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/2ILWpWC
via IFTTT
No comments:
Post a Comment