കുടുംബാംഗങ്ങള്‍ക്കുമുഴുവന്‍ ആധാര്‍ പിവിസി കാര്‍ഡ് ഒരാളുടെ മൊബൈല്‍ നമ്പര്‍വഴി ലഭിക്കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, November 16, 2020

കുടുംബാംഗങ്ങള്‍ക്കുമുഴുവന്‍ ആധാര്‍ പിവിസി കാര്‍ഡ് ഒരാളുടെ മൊബൈല്‍ നമ്പര്‍വഴി ലഭിക്കും

ആധാർ പിവിസി കാർഡ് ലഭിക്കാൻ ഇനി കുടുംബത്തിലെ ഒരാളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടായാലും മതി. ഡെബിറ്റ് കാർഡോ, പാൻ കാർഡോ പോലെ പേഴ്സിൽ സൂക്ഷിക്കുന്നാവുന്ന രീതിയിലാണ് പുതിയ പിവിസി ആധാർകാർഡ് തയ്യാറാക്കിയിട്ടുള്ളത്. ദീർഘകാലം നിലനിൽക്കുന്നതും ഓഫ്ലൈനിൽ പരിശോധിക്കാൻ സൗകര്യമുള്ളതുമാണ് പുതിയ കാർഡ്. ഓൺലൈനിൽ അപേക്ഷിച്ച് 50 രൂപ അടച്ചാൽ ആർക്കും ലഭിക്കും. ഒടിപി വഴി സ്ഥിരീകരണം ലഭിച്ചശേഷംമാത്രമെ നേരത്തെ കാർഡ് നൽകിയിലുന്നുള്ളൂ. എന്നാൽ ഏതെങ്കിലുമൊരു അംഗത്തിന്റെ മൊബൈൽ നമ്പർ ആധാറുമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മൊബൈൽ നമ്പർ നൽകാത്തവർക്കും പിവിസി കാർഡ് ലഭിക്കാനുള്ള സൗകര്യമാണ് യുഐഡിഎഐ ഒരുക്കിയിട്ടുള്ളത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് അതോറിറ്റി ട്വീറ്റ് ചെയ്തു. ആധാർ പിവിസി കാർഡ് സ്വന്തമാക്കാം https://ift.tt/2G5QNFu ഇ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറോ വിർച്വൽ ഐഡിന്റിഫിക്കേഷൻ നമ്പറോ ഇഐഡിയോ നൽകുക. ഒടിപി സ്വീകരിക്കാനായി മൊബൈൽ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത നമ്പറോ മറ്റേതെങ്കിലും നമ്പറോ നൽകാം. രജിസ്റ്റർ ചെയതിട്ടുള്ള മൊബൈൽ നമ്പറിൽമാത്രമാണ് ആധാറിന്റെ പ്രിവ്യു ലഭ്യമാകുക. ഒടിപി നൽകിയശേഷം ഓൺലൈനായി പണമടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. #AadhaarPVCcard You can use any mobile number to receive OTP for authentication, regardless of the registered mobile number in your Aadhaar. So, one person can order Aadhaar PVC cards online for the whole family. Follow the link https://t.co/TVsl6WZqlp to order now. pic.twitter.com/ivoaQ7QgAN — Aadhaar (@UIDAI) November 11, 2020 One person can order Aadhaar PVC cards online for whole family, using his mobile number

from mathrubhumi.latestnews.rssfeed https://ift.tt/3lF8tHs
via IFTTT

No comments:

Post a Comment

Post Bottom Ad

Pages