കളി തുടങ്ങിയിട്ടേയുളളൂ; ഉദ്ധവ് താക്കറേയ്‌ക്കെതിരെ വെല്ലുവിളിയുമായി അര്‍ണബ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

കളി തുടങ്ങിയിട്ടേയുളളൂ; ഉദ്ധവ് താക്കറേയ്‌ക്കെതിരെ വെല്ലുവിളിയുമായി അര്‍ണബ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. ആത്മഹത്യാ പ്രേരണക്കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് അർണബ് ജയിൽ മോചിതനായത്. ഉദ്ധവ് താക്കറേ, നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങൾ തോറ്റിരിക്കുന്നു. നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. ജയിൽ മോചിതനായ ശേഷം റിപ്പബ്ലിക് ചാനൽ സ്റ്റുഡിയോയിലെത്തിയ അർണബ് പറഞ്ഞു. ഏഴുദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ തലോജ ജയിലിൽ നിന്ന് അർണബ് പുറത്തിറങ്ങുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അർണബ് നേരെ പോയത് ചാനൽ സ്റ്റുഡിയോയിലേക്കാണ്. നവംബർ എട്ടുമുതൽ തലോജ ജയിലിൽ കഴിഞ്ഞിരുന്ന തന്നെ മൂന്നുവട്ടം ചോദ്യം ചെയ്തതായി അർണബ് പറഞ്ഞു. ഉദ്ധവ് താക്കറേയെ വെല്ലുവിളിച്ചതിനൊപ്പം എല്ലാ ഭാഷയിലും റിപ്പബ്ലിക് ടിവി ആരംഭിക്കുമെന്ന പ്രഖ്യാപനവും അർണബ് നടത്തി. ഉദ്ധവ് താക്കറേ നിങ്ങൾ എന്നെ ഒരു പഴയ വാജ്യകേസിലാണ് അറസ്റ്റ് ചെയ്തത്. എന്നോട് ക്ഷമചോദിച്ചുമില്ല. കളി തുടങ്ങിയിട്ടേയുളളൂ. ജയിലിനുളളിലിരുന്നും എനിക്ക് ചാനൽ ലോഞ്ച് ചെയ്യാൻ സാധിക്കും. നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അന്താരാഷ്ട്ര മാധ്യമലോകത്തും റിപ്പബ്ലിക് ടിവിയുടെ സാന്നിധ്യമുണ്ടാകുമെന്നും അർണബ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റീരിയൽ ഡിസൈനർ അൻവെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് പ്രേരണാക്കുറ്റം ചുമത്തി അർണബിനെ അറസ്റ്റ് ചെയ്തത്. അൻവെയുടെ ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ബുധനാഴ്ച അർണബ് അടക്കം മൂന്നുപേർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അർണബിന്റെ ജാമ്യാപേക്ഷ നിരസിച്ച ബോംബേ ഹൈക്കോടതി വിധിയെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തു. Content Highlights:the game has just begun says Republic TV Editor in chief Arnab Goswami

from mathrubhumi.latestnews.rssfeed https://ift.tt/3ngPTWF
via IFTTT

No comments:

Post a Comment

Post Bottom Ad

Pages