ഒറ്റ ദിവസം ഒന്നരലക്ഷം രോഗികള്‍, ആശുപത്രികള്‍ നിറയുന്നു: യു.എസ്സില്‍ കോവിഡ് വ്യാപനം രൂക്ഷം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, November 11, 2020

ഒറ്റ ദിവസം ഒന്നരലക്ഷം രോഗികള്‍, ആശുപത്രികള്‍ നിറയുന്നു: യു.എസ്സില്‍ കോവിഡ് വ്യാപനം രൂക്ഷം

വാഷിങ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒന്നരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. കോവിഡ് മരണങ്ങളുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. 1,45,000 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകൾ 10,238,243 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ 1535 മരണങ്ങളാണ് യു.എസിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ഇതുവരെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 2,47,290 ആയി. ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കോവിഡ് മരണങ്ങൾ യുഎസിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 239,588 ആയി ഉയർന്നു. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതാദ്യമായി കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടന്നു. 61,694 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ശരാശരി 1661 പേരെയാണ് പ്രതിദിനം ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച തുടർച്ചയായി അഞ്ച് ദിവസങ്ങളിൽ ആയിരത്തിലധികം കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റിനുശേഷം ഇതാദ്യമായാണ് ഇത്രയും അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 1,300 ൽ അധികം മരണങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. നേരത്തെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷത്തന് താഴേക്ക് കുറഞ്ഞിരുന്നു. വർഷാവസാനത്തോടെ ദിനംപ്രതി രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയർന്നേക്കാമെന്ന് ഗവേഷണ സ്ഥാപനമായ പാൻതൺ മാക്രോഇക്കണോമിക്സ് പറയുന്നു. Content Highlights: Coronavirus hospitalizations in US reach an all-time high with more than 60,000

from mathrubhumi.latestnews.rssfeed https://ift.tt/35nbuqf
via IFTTT

No comments:

Post a Comment

Post Bottom Ad

Pages