ആ ഇന്ത്യൻ താരം ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് പൂർണ ഫിറ്റ്നസിലെത്തും ; ഗാംഗുലി പറയുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, November 13, 2020

ആ ഇന്ത്യൻ താരം ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് പൂർണ ഫിറ്റ്നസിലെത്തും ; ഗാംഗുലി പറയുന്നു

നിലവിൽ പൂർണ‌ ഫിറ്റ്നസില്ലാത്ത രോഹിത് ശർമ്മയേയും, വൃദ്ധിമാൻ സാഹയേയും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സെലക്ടർമാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിനിടെ സംഭവിച്ച പരിക്കുകളിൽ നിന്ന് പൂർണമായും മോചിതരാവുന്നതിന് മുൻപേ ഈ താരങ്ങളെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിൽ ബിസിസിഐയ്ക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.

താരങ്ങളുടെ പരിക്കുകളെക്കുറിച്ച് ബിസിസിഐയ്ക്ക് കാര്യമായ അറിവില്ലെന്നും, കളികാരുടെ പരിക്കുകൾ അവർ കൈകാര്യം ചെയ്യുന്ന രീതി വളരെ മോശമാണെന്നും ക്രിക്കറ്റ് നിരീക്ഷകർ തുറന്നടിച്ചു. ഇപ്പോളിതാ ഇക്കാര്യത്തിൽ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി. കളിക്കാരുടെ പരിക്കുകളെക്കുറിച്ച് ബിസിസിഐയ്ക്കും, ഇന്ത്യൻ ഫിസിയോയ്ക്കും, എൻ സി എ യ്ക്കും അറിയാമെന്ന് ചൂണ്ടിക്കാട്ടിയ ഗാംഗുലി, ആൾക്കാർ അനാവശ്യ കാര്യങ്ങൾ സംസാരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ഗാംഗുലിയുടെ വാക്കുകൾ ഇങ്ങനെ, ” ബിസിസിഐ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആളുകൾക്ക് അറിയില്ലെ‌‌ന്ന് ഞാൻ കരുതുന്നു. തനിക്ക് രണ്ട് ഹാംസ്ട്രിംഗ് പ്രശ്നങ്ങളുണ്ടെന്ന് വൃദ്ധിക്കും (വൃദ്ധിമാൻ സാഹ) ഒപ്പം ബിസിസിഐ പരിശീലകർ, ഫിസിയോ എന്നിവർക്കും അറിയാം. ആളുകൾക്ക് പരിക്കുകൾ മനസിലാകുന്നില്ല. അതാണ് അവർ അസംബന്ധം പറയുന്നത്.

ടെസ്റ്റ് പരമ്പര ആകുമ്പോളേക്കും വൃദ്ധി ഫിറ്റ് ആകുമെന്നതിനാലാണ് അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകുന്നത്. അദ്ദേഹം നിശ്ചിത ഓവർ മത്സരങ്ങളുടെ ഭാഗമല്ല. ഐപിഎൽ നടക്കുന്ന സമയം മുഴുവൻ ഇന്ത്യൻ ഫിസിയോമാരും, പരിശീലകരും ദുബായിലായിരുന്നു. ഇന്ത്യൻ ഫിസിയോ ഡോക്ടർ നിതിൻ പട്ടേൽ പരിക്കുകൾ കൈകാര്യം ചെയ്യുകയും, എല്ലാം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.”ദി വീക്കിനോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.

The post ആ ഇന്ത്യൻ താരം ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് പൂർണ ഫിറ്റ്നസിലെത്തും ; ഗാംഗുലി പറയുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/3npsd2s
via IFTTT

No comments:

Post a Comment

Post Bottom Ad

Pages