ഭോപ്പാൽ: 11 സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ നിർണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മേൽക്കൈ. മധ്യപ്രദേശിൽ ശിവ്രാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 14 ഇടങ്ങളിൽ ബിജെപി സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്. അഞ്ചിടങ്ങളിൽ കോൺഗ്രസാണ് മുന്നിൽ. ഒരിടത്ത് ബിഎസ്പി മുന്നേറുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി മറ്റു മണ്ഡലങ്ങളിലെ ഫലസൂചനകൾ ലഭ്യമാക്കിയിട്ടില്ല. എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ ഏഴ് സീറ്റുകളിലും ബിജെപിയാണ് മുന്നിൽ. ഒരിടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഉത്തർപ്രദേശിൽ ഏഴിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി അഞ്ചു സീറ്റുകളിൽ മുന്നിലാണ്. സമാദ് വാജി പാർട്ടിയും സ്വതന്ത്രനും ഓരോ മണ്ഡലങ്ങളിൽ മുന്നേറുന്നുണ്ട്. ഓരോ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലും ഹരിയാണയിലും കോൺഗ്രസാണ് മുന്നിൽ. രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഓരോ സീറ്റുകളിൽ മുന്നിലാണ്. കർണാടകയിൽ രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് മുന്നിൽ. അഞ്ചു സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിൽ ഒരിടത്ത് ബിജെപി ജയിച്ചു. മറ്റൊരിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. മൂന്ന് മണ്ഡലങ്ങളിലെ ഫലം ലഭ്യമായിട്ടില്ല. നാഗാലൻഡിൽ രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഓഡീഷയിൽ രണ്ട് മണ്ഡലങ്ങളിലും ബിജു ജനതാ ദൾ മുന്നേറുന്നു. തെലങ്കാനയിൽ ഒരു സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെ ബിജെപിയാണ് മുന്നിൽ. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വാൽമികി നഗർ ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ജെഡിയുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്. Content Highlights:byelction result-madhya pradesh-uttar pradesh-gujarat-bypoll-bjp-congress
from mathrubhumi.latestnews.rssfeed https://ift.tt/2Ubm39t
via IFTTT
Post Top Ad
Monday, November 9, 2020
Home
MATHRUBHUMI mathrubhumi.latestnews.rssfeed
ഉപതിരഞ്ഞെടുപ്പ്: മധ്യപ്രദേശിലും ഗുജറാത്തിലും യുപിയിലും ബിജെപിക്ക് മുന്നേറ്റം
ഉപതിരഞ്ഞെടുപ്പ്: മധ്യപ്രദേശിലും ഗുജറാത്തിലും യുപിയിലും ബിജെപിക്ക് മുന്നേറ്റം
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment