ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരക്രമത്തിലും റെഫറിയിങ്ങിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എഫ്.സി ഗോവ പരിശീലകൻ ജുവാൻ ഫെറാൻഡോ. എ.ടി.കെ മോഹൻ ബഗാനെതിരായ മത്സരത്തിന് ശേഷമാണ് ഈ യുവസ്പാനിഷ് പരിശീലകൻ ഇക്കാര്യങ്ങളിലുള്ള തന്റെ അതൃപ്തി പരസ്യമാക്കിയത്.
ഒഡിഷയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ രണ്ട് പെനാൽറ്റി ഞങ്ങൾക്ക് കിട്ടേണ്ടതായിരുന്നു, എന്നാൽ റെഫറി വിളിച്ചില്ല, എ.ടി.കെയ്ക്കെതിരേയും ഇതേ അവസ്ഥ തന്നെ, കഴിഞ്ഞ കുറേ മത്സരങ്ങളായി റെഫറിയിങ് വളരെ മോശമാണ്, സ്പെയിനിൽ നിന്ന് ഐ.എസ്.എൽ മത്സരങ്ങൾ കണ്ട് വിളിച്ച പലരും, റെഫറിയിങ്ങിനെ പരിഹസിക്കുന്നുണ്ട്, ഇതേ റെഫറിയിങ്ങുമായി തുടർന്നുപോയാൽ ഭാവിയിൽ ലീഗിന് എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം, ഫെറാൻഡോ പറഞ്ഞു.
പതിനൊന്ന് ദിവസങ്ങൾക്കിടെ നാല് മത്സരങ്ങൾ കളിക്കേണ്ടിവരുന്നതോടെയാണ് ഐ.എസ്.എൽ ഷെഡ്യൂളിങ്ങിനെതിരെ ഫെറാൻഡോ രംഗത്തെത്തിയത്. 90 മിനിറ്റും കളിക്കുന്ന താരങ്ങൾക്ക് പരുക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, അതിനാൽ തന്നെ കളിക്കാരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, മത്സരങ്ങൾ തമ്മിൽ അഞ്ച് ദിവസത്തെ വ്യത്യാസമുണ്ടെങ്കിൽ പ്രശ്നമില്ല, പക്ഷെ ഇവിടെ അങ്ങനെയല്ലല്ലോ കാര്യങ്ങൾ, രണ്ടോ മൂന്നോ വിദേശതാരങ്ങൾക്ക് പരുക്കേറ്റാൽ എന്താകും ടീമിന്റെ അവസ്ഥ, ഫെറാൻഡോ പറഞ്ഞു.
The post രണ്ട് കാര്യങ്ങളിൽ കടുത്ത അതൃപ്തി; തുറന്നടിച്ച് ഗോവ പരിശീലകൻ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3r80eai
via IFTTT
No comments:
Post a Comment