'അനീതി പൊറുക്കുന്നതും പാപമാണ്'‌ കര്‍ഷകസമരത്തിനിടെ സിഖ് പുരോഹിതന്റെ ആത്മഹത്യ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Home Top Ad

Post Top Ad

Wednesday, December 16, 2020

demo-image

'അനീതി പൊറുക്കുന്നതും പാപമാണ്'‌ കര്‍ഷകസമരത്തിനിടെ സിഖ് പുരോഹിതന്റെ ആത്മഹത്യ

ന്യൂഡൽഹി: കർഷകസമരത്തിനിടെ ഹരിയാണ സ്വദേശിയായ സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തു. കർഷകസമരത്തിൽ പങ്കാളിയാവാൻ ഡൽഹി-സോനിപത്ത് അതിർത്തിയിലെ കുണ്ഡ്ലിയിൽ ചൊവ്വാഴ്ച എത്തിച്ചേർന്ന ബാബ റാം സിങ്ങാണ് ആത്മഹത്യ ചെയ്തത്. 21 ദിവസമായി തുടരുന്ന സമരത്തിന്റെ പ്രഭവകേന്ദ്രമാണ് കുണ്ഡ്ലി. സർക്കാരിന്റെ അനീതിക്കെതിരെയുള്ള രോഷവും വേദനയും പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്താൻ ജീവത്യാഗം ചെയ്യുന്നതായി ബാബ റാം സിങ് ആത്മഹത്യാകുറിപ്പിൽ സൂചിപ്പിച്ചു. അവകാശസംരക്ഷണത്തിനായി പോരാടുന്ന കർഷകരുടെ ദുഃഖം എനിക്കനുഭവിക്കാൻ കഴിയുന്നുണ്ട്. സർക്കാർ അവരോട് അന്യായമായി പ്രവർത്തിക്കുന്നതിനാൽ ഞാനവരുടെ വേദന പങ്കിടുന്നു. അനീതി പ്രവർത്തിക്കുന്നത് പാപമാണ്, അനീതി പൊറുക്കുന്നതും പാപമാണ്. കർഷകർക്ക് പിന്തുണയേകി പലരും തങ്ങൾക്ക് ലഭിച്ച ബഹുമതികൾ തിരിച്ചു നൽകി, ഞാനെന്റെ ജീവൻ ത്യാഗം ചെയ്യുകയാണ്. ബാബ റാം സിങ് കുറിച്ചു. കാറിനുള്ളിൽ സ്വയം വെടിയുതിർത്താണ് ബാബ റാംസിങ് മരിച്ചതെന്ന് സോനിപത് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ശ്യാം ലാൽ പൂനിയ അറിയിച്ചു. പാനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാണ യൂണിറ്റ് അധ്യക്ഷൻ ഗുർനാം സിങ് ചൗധരിയുമായി ബാബ റാം സിങ് ബുധനാഴ്ച 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരും കർഷകരും തമ്മിൽ തുടരുന്ന സംഘർഷത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചതായി ചൗധരി പറഞ്ഞു. കർഷകർക്കായി ബാബ ജീവൻ നൽകിയത് മഹത്തായ ത്യാഗമാണെന്ന് ചൗധരി അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രി വാൾ, ഹരിയാണ മുഖ്യമന്ത്രി അമരീന്ദർ സിങ് എന്നിവർ ബാബയുടെ മരണത്തിൽ ട്വിറ്ററിലൂടെ ദുഃഖം രേഖപ്പെടുത്തി. ക്രൂരതയുടെ എല്ലാ അതിരുകളും മോദി സർക്കാർ കടന്നതായും കർകർക്കെതിരെയുള്ള നിയമങ്ങൾ പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു. ബാബ റാംസിങ്ങിന്റെ ജീവത്യാഗം വ്യർഥമാവില്ലെന്നും സാഹചര്യം ഇനിയും കൂടുതൽ മോശമാവുന്നതിന് മുമ്പ് പുതിയ കർഷകനിയമങ്ങൾ പിൻവലിക്കണമെന്നും മുതിർന്ന അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ ട്വീറ്റ് ചെയ്തു. Anguished to hear that Sant Baba Ram Singh ji Nanaksar Singhra wale shot himself at Singhu border in Kisan Dharna, looking at farmers suffering. Sant jis sacrifice wont be allowed to go in vain. I urge GOI not to let situation deteriorate any further & repeal the 3 agri laws. pic.twitter.com/2ct4prkcoJ — Sukhbir Singh Badal (@officeofssbadal) December 16, 2020 (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: Sikh Priest Dies By Suicide, Leaves Note On Farmer Protests

from mathrubhumi.latestnews.rssfeed https://ift.tt/3mmV2eN
via IFTTT

No comments:

Post a Comment

Post Bottom Ad

Pages