GFI യുടെ ഇലക്ഷനിൽ ബിനു ജോസഫ് ജോയിൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, December 16, 2020

GFI യുടെ ഇലക്ഷനിൽ ബിനു ജോസഫ് ജോയിൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

 


ഡൽഹി : ഗ്രാപ്പ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഇലക്ഷനും 2020 വാർഷിക പൊതുയോഗവും ഡിസംബർ 12,13 തീയതികളിൽ ഡൽഹി മേയർ ഹൗസിൽ വെച്ച് നടന്നു. ഗ്രാപ്പ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേരള സ്റ്റേറ്റ് ഗ്രാപ്പ്ലിങ് ഫെഡറേഷനെ(KSGF) പ്രതിനിധീകരിച്ച് പ്രസിഡണ്ട് ബിനു ജോസഫ്, സെക്രട്ടറി വിഷ്ണു കെ എന്നിവർ പങ്കെടുത്തു. 





ഗ്രാപ്പ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ ഇലക്ഷനിൽ കേരള സ്റ്റേറ്റ് ഗ്രാപ്പ്ലിങ് ഫെഡറേഷൻ(KSGF) പ്രസിഡന്റ് ബിനു ജോസഫിനെ ഗ്രാപ്പ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (GFI) ജോയിൻ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡൽഹി മേയറും ഗ്രാപ്പ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടുമായ ശ്രീ ജയ് പ്രകാശ് ശ്രീ ബിനു ജോസഫിനെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഇതിനുപുറമേ യോഗത്തിൽ സൗത്ത് ഇന്ത്യ ഗ്രാപ്പ്ലിങ് ചാമ്പ്യൻഷിപ്പ് കേരളത്തിൽ വച്ച് 2021 ഫെബ്രുവരി അല്ലെങ്കിൽ ഏപ്രിൽ മാസത്തിൽ നടത്തുന്നതിനായി തീരുമാനമെടുത്തു.

Binu Joseph
President
Kerala State Grappling Federation
09946007505


 

2 comments:

Post Bottom Ad

Pages