വളരും ഡിജിറ്റൽ കേരളം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, February 18, 2022

വളരും ഡിജിറ്റൽ കേരളം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധവും ബഹിഷ്കരണവും. സർക്കാരിന് നിരന്തരം പ്രതിസന്ധിയുണ്ടാക്കുന്ന ഗവർണറോടുള്ള അമർഷം ഉള്ളിലൊതുക്കി ഭരണപക്ഷം. രണ്ടാംപിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഒട്ടും സന്തോഷകരമായിരുന്നില്ല. ഡിജിറ്റൽ ഭരണവ്യാപനത്തിനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമാണ് നയത്തിൽ ഊന്നൽ. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് സൃഷ്ടിച്ച മ്ലാനതയുമുണ്ടെങ്കിലും വരുന്ന സാമ്പത്തികവർഷം കേരളത്തിന്റെ ആഭ്യന്തരോത്പാദനം പത്തുശതമാനത്തിലേറെ കുത്തനെ വളരുമെന്ന് നയപ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നു. ബി.ജെ.പി. സംസ്ഥാനസമിതി അംഗമായിരുന്ന ഹരി എസ്. കർത്തയെ തന്റെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ അതൃപ്തി അറിയിച്ച് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റണമെന്നും മന്ത്രിമാരുടെ സ്റ്റാഫിലെ രാഷ്ട്രീയ നിയമനങ്ങൾക്ക് പെൻഷൻ നൽകരുതെന്നും പറഞ്ഞ് വ്യാഴാഴ്ച ഗവർണർ നടത്തിയ നാടകീയ നീക്കങ്ങൾക്ക് സർക്കാരിന് വഴങ്ങേണ്ടിവന്നു. പൊതുഭരണ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ മാറ്റിയ ശേഷമാണ് അദ്ദേഹം നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാൻ തയ്യാറായത്. നയപ്രഖ്യാപനത്തിന് ഉപാധിവെച്ച ഗവർണർ, സഭയിലെത്തിയപ്പോൾത്തന്നെ പ്രതിപക്ഷത്തുനിന്ന് 'ഗോബാക്ക്' വിളികളുയർന്നു. സർക്കാരിന്റെ കൊള്ളരുതായ്മകൾക്ക് ഗവർണർ കൂട്ടുനിൽക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തോട് ഗവർണർ ക്ഷോഭിച്ചു. ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കേന്ദ്രവിരുദ്ധ പരാമർശങ്ങളെല്ലാം വായിക്കാൻ തയ്യാറായെങ്കിലും അദ്ദേഹം പ്രസംഗത്തിന്റെ പകുതിയോളം വായിക്കാതെ വിട്ടു. പ്രതിപക്ഷം ഗവർണർക്കെതിരേ സഭാകവാടത്തിലും പ്രതിഷേധിച്ചു. ചില പ്രഖ്യാപനങ്ങൾക്കു കൈയടിച്ചതല്ലാതെ പതിവ് ആവേശമൊന്നും ഭരണപക്ഷം കാട്ടിയില്ല. ഈ വർഷം പൂർണമായും ഇ-ഭരണത്തിലേക്ക് ഡിജിറ്റൽ ഭരണം വ്യാപിപ്പിക്കാനുള്ള നയപ്രഖ്യാപനത്തിലെ നിർദേശങ്ങളേറെയും കഴിഞ്ഞവർഷത്തെ പ്രസംഗത്തിലേതുതന്നെ. എന്നാൽ, ഈവർഷം കേരളം പൂർണമായും ഇ-ഭരണത്തിലേക്കു മാറുമെന്നാണ് പുതിയ വാഗ്ദാനം. ഒരിക്കൽപ്പോലും സർക്കാർ ഓഫീസ് സന്ദർശിക്കാതെ സർക്കാർ രേഖകൾ ലഭ്യമാകുന്നവിധം ഡിജിറ്റൽ ഭരണസംവിധാനത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ് ലക്ഷ്യമെന്ന് ഗവർണർ പറഞ്ഞു. എല്ലാ വകുപ്പുകളിലും പൊതുസ്ഥാപനങ്ങളിലും ഇ-ഓഫീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം സാർവത്രികമാക്കും. ഒറ്റ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് ഒട്ടേറെ സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമൊരുക്കും. Content Highlights: Virtual employment exchange on the cards for non-resident Keralites: Governor Arif Mohammad Khan

from mathrubhumi.latestnews.rssfeed https://ift.tt/DteuEcf
via IFTTT

No comments:

Post a Comment

Post Bottom Ad

Pages