പുതുമോടിയിൽ കേരളഗാന്ധിയുടെ വീട് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, February 18, 2022

പുതുമോടിയിൽ കേരളഗാന്ധിയുടെ വീട്

തവനൂർ: സർക്കാർ കനിഞ്ഞതോടെ കേരളഗാന്ധി കെ. കേളപ്പൻ താമസിച്ചിരുന്ന തവനൂരിലെ വീടിനു പുതുമോടി. സർക്കാർ അനുവദിച്ചു നൽകിയ 10 ലക്ഷം രൂപ ചെലവിട്ട് കാർഷികസർവകലാശാല എൻജിനീയറിങ് വിഭാഗമാണ് കേരളഗാന്ധിയുടെ വീട് നവീകരിച്ചത്.ഓടുമേഞ്ഞ വീടിന്റെ പഴകിദ്രവിച്ച കഴുക്കോലുകളും മറ്റും മാറ്റി പുതിയതു സ്ഥാപിച്ചു. ഓടുകൾ ചായംപൂശി. അതിർത്തി തിരിച്ച് മതിൽകെട്ടിയിട്ടുണ്ട്. ഇനി മുറ്റത്ത് ഇന്റർലോക്ക് വിരിക്കും. പെയിന്റിങ് ജോലികളും വീടിനകത്തെ അറ്റകുറ്റപ്പണികളും പൂർത്തീകരിക്കാനുണ്ട്.കാർഷിക എൻജി. കോളേജ് വളപ്പിൽ സ്ഥിതിചെയ്യുന്ന ഈ വീട്ടിൽ താമസിച്ചാണ് കെ. കേളപ്പൻ പൊതുപ്രവർത്തനം നടത്തിയിരുന്നത്. കെ. കേളപ്പന്റെ സാന്നിധ്യത്തിൽ രാഷ്ട്രീയ -സർവോദയ ചർച്ചകൾക്കും ഈ വീട് സാക്ഷിയായിട്ടുണ്ട്.കേരളഗാന്ധിയുടെ വീട് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നതിനെക്കുറിച്ച് ’മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. തുടർന്ന്, കെ. കേളപ്പൻ താമസിച്ചിരുന്ന വീട് ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ കെ. പ്രശാന്ത്കുമാർ അധികൃതർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പുരാവസ്തുവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/GpM0vye
via IFTTT

No comments:

Post a Comment

Post Bottom Ad

Pages