ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ എടികെ മോഹൻ ബഗാൻ സമനിലയിൽ തളച്ചു. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം നേടിയ ഗോളിലാണ് ബഗാൻ സമനില നേടിയെടുത്തത്. വിജയമുറപ്പിച്ചെന്ന് തോന്നിയ അവസരത്തിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് കൈവിട്ടത്.
ക്യാപ്റ്റൻ കൂടിയായ യുറുഗ്വെ സൂപ്പർതാരം അഡ്രിയാൻ ലൂണയുടെ മിന്നുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൈലറ്റ്. രണ്ട് തകർപ്പൻ ഗോളുകളാണ് ലൂണ നേടിയത്. കളിയിലെ മികച്ച താരമായ തിരഞ്ഞെടുക്കപ്പെട്ടതും ലൂണ തന്നെ. മത്സരശേഷം ലൂണയുടെ പ്രകടനത്തെക്കുറിച്ച് വാനോളം പുകഴ്ത്തുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.
കേരളാ ബ്ലാസ്റ്റേഴ്സിലെ ഈ പദ്ധതി ആരംഭിക്കുമ്പോൾ ചില സവിശേഷതകളുള്ള താരങ്ങളെ ടീമിലെത്തിക്കണമെന്ന് ഞങ്ങൾ നിശ്ചയിച്ചിരുന്നു, അങ്ങനെയാണ് ആദ്യ സൈനിങ്ങുകളിലൊന്നായി ലൂണ വരുന്നത്, കളിക്കാരനെന്ന നിലയിലുള്ള ലൂണയുടെ മികവിലും ഡ്രെസിങ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലും ഞങ്ങൾ വളരെയേറെ സന്തുഷ്ടരാണ്, കളിക്കളത്തിലെ ഓരോ നിമിഷവും പോരാടുന്ന താരമാണ ലൂണ, ഇതുവഴി മറ്റ് താരങ്ങൾക്ക് സ്വയം മാതൃകയായും ലൂണ മാറുന്നു, മറ്റ് താരങ്ങളും ലൂണയെ പിന്തുടരുന്നതോടെ ബ്ലാസ്റ്റേഴ്സ് മികച്ചൊരു സംഘടിത ടീമായി മാറുന്നു, ലൂണയെപ്പോലുള്ള കൂടുതൽ താരങ്ങളുള്ളപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരാളികൾക്ക് മുന്നിൽ കടുപ്പമേറിയ ടീമാകും, ഇവാൻ പറഞ്ഞു.
The post ലൂണ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ്ങായത് ഇതുകൊണ്ടൊക്കെത്തന്നെ; ഇവാൻ പറയുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/hVzWFjL
via IFTTT
No comments:
Post a Comment