രണ്ട് സീസൺ കളിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന് ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ തലയുയർത്തി നിൽക്കാനായിട്ടില്ല. കളിക്കളത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പുറമെ ക്ലബ് ഭരണതലത്തിലെ പ്രതിസന്ധികളും ഈസ്റ്റ് ബംഗാളിനെ തളർത്താൻ കാരണമായി. എന്നാൽ അടുത്ത സീസണിൽ കൂടുതൽ ശക്തിയോടെ തിരിച്ചുവരാനാണ് ഈസ്റ്റ് ബംഗാളിന്റെ പദ്ധതി.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാളിന് അടുത്ത സീസണിൽ പുതിയ നിക്ഷേപകരെത്തും. നിലവിലെ നിക്ഷേപകരായി ശ്രീ സിമെന്റ്സ് ഇക്കുറി ക്ലബ് വിടാനാണ് സാധ്യതയേറെ. ഏപ്രിലിൽ തന്നെ പുതിയ നിക്ഷേപകരുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് ജേണലിസ്റ്റ് സ്വൊപ്നോമോയ് ചക്രവർത്തി ട്വീറ്റ് ചെയ്തത്.
മരിയോ റിവേറയാണ് നിലവിലെ ഈസ്റ്റ് ബംഗാൾ പരിശീലകൻ. എന്നാൽ അദ്ദേഹം തന്നെ അടുത്ത സീസണലുമുണ്ടാകുമോയെന്നതിലും വ്യക്തതയില്ല. സ്വൊപ്നോമോയുടെ ട്വീറ്റ് പ്രകാരം ഇതിനകം തന്നെ യുവേഫ ലൈൻസുള്ള ചില പരിശീലകരുടെ പട്ടിക ക്ലബ് തയ്യാറാക്കിക്കഴിഞ്ഞു. ഇത് പുതിയ നിക്ഷേപകർക്ക് മുന്നിൽ സമർപ്പിക്കും.
ഐഎസ്എല്ലിൽ മാത്രം പങ്കെടുക്കാനല്ല പ്രാദേശിക ടൂർണമെന്റുകളിലും ലീഗുകളിലും ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ കളിക്കുമെന്നാണ് സൂചന. ചില ബംഗാളി മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കൽക്കട്ട ഫുട്ബോൾ ലീഗ്, ഐഎഫ്എ ഷീൽഡ്, ഡ്യൂറാൻഡ് കപ്പ് തുടങ്ങിയവയിൽ അടുത്ത സീസണിൽ ഈസ്റ്റ് ബംഗാൾ കളിക്കും. മാത്രവുമല്ല ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിൽ നിന്ന് ഒരു ഡസനോളം താരങ്ങളെ ഈസ്റ്റ് ബംഗാളിന് ഒപ്പം കൂട്ടാനും പദ്ധതിയുണ്ട്. ഈ താരങ്ങൾക്ക് 2-3 വർഷത്തെ കരാർ വാഗ്ദാനം ചെയ്യാനും ക്ലബിന് ആലോചനയുണ്ട്.
The post പ്രാദേശീക ലീഗുകളിൽ കളിക്കും, യുവതാരങ്ങൾക്ക് ദീർഘകാല കരാർ; ഈസ്റ്റ് ബംഗാളിന്റെ നീക്കങ്ങളിങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/J2j9mVr
via IFTTT
No comments:
Post a Comment