ഡുപ്ലെസിസോ മാക്സ്‌വെല്ലോ..?? ആരാകും ആർസിബി ക്യാപ്റ്റൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 20, 2022

ഡുപ്ലെസിസോ മാക്സ്‌വെല്ലോ..?? ആരാകും ആർസിബി ക്യാപ്റ്റൻ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇക്കുറി റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു കളിക്കളത്തിലിറങ്ങുന്നത് വലിയൊരു മാറ്റവുമായാണ്. വലിയ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലി ക്യാപ്റ്റൻ ചുമതല വഹിക്കാതെയാണ് ഇക്കുറി ആർസിബിയുടെ ഭാ​ഗമാകുക. കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് കോഹ്ലി ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയത്.

കോഹ്ലി ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതോടെ ഇക്കുറി ആർസിബിക്ക് പുതിയ ക്യാപ്റ്റനെത്തും. നേരത്തെ പുറത്തുവന്നിരുന്ന സൂചനകൾ പ്രകാരം മെ​ഗാലേലത്തിൽ ഇന്ത്യൻ താരം ശ്രേയസ് അയ്യരെ ടീമിലെത്തിച്ച് ക്യാപ്റ്റൻസി ചുമതല നൽകാൻ ആർസിബി പദ്ധതിയിട്ടിരുന്നുവെന്നാണ്. എന്നാൽ ലേലത്തിൽ അയ്യരെ വിളിച്ചെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ ക്യാപ്റ്റനാക്കി. ഈ സാഹചര്യത്തിൽ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒരു വിദേശതാരത്തിലേക്കെത്തുമെന്നാണ് സൂചനകൾ.

ഇൻസൈഡ് സ്പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം ഇക്കുറി ടീമിലെത്തിച്ച ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ആർസിബി ക്യാപ്റ്റനായേക്കും. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകപങ്കാണ് ഡുപ്ലെസിസ് വഹിച്ചത്. അന്താരഷ്ട്ര ക്രിക്കറ്റിൽ മുമ്പ് ക്യാപ്റ്റൻസി ചുമതല വഹിച്ചിട്ടുള്ളതാണ് ഡുപ്ലെസിസിന് അനുകൂലമായ പ്രധാന ഘടകം.

അതേസമയം തന്നെ ഓസ്ട്രേലിയൻ താരം ​ഗ്ലെൻ മാക്സ്‌വെല്ലിനേയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ ഭാ​ഗമായതിനാൽ ഐപിഎൽ സീസണിലെ ആദ്യ ചില മത്സരങ്ങൾ മാക്സ്‌വെല്ലിന് കളിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഡുപ്ലെസിസിനെ വൈകാതെ ക്യാപ്റ്റനായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

The post ഡുപ്ലെസിസോ മാക്സ്‌വെല്ലോ..?? ആരാകും ആർസിബി ക്യാപ്റ്റൻ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/JdALxst
via IFTTT

No comments:

Post a Comment

Post Bottom Ad

Pages