എറ്റു രണ്ടും കൽപ്പിച്ച്; കാമറൂണിന്റെ പരിശീലകനായി വിഖ്യാതതാരം വരുമോ..?? - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 20, 2022

എറ്റു രണ്ടും കൽപ്പിച്ച്; കാമറൂണിന്റെ പരിശീലകനായി വിഖ്യാതതാരം വരുമോ..??

കാമറൂൺ ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് വിഖ്യാതതാരം റി​ഗോബർട്ട് സോങ് എത്തിയേക്കും. ​ഗോൾ ഡോട്ട് കോമടക്കം വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഈ ആഴ്ച മധ്യത്തോടെയുണ്ടായേക്കുമെന്നാണ് സൂചന.

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഇക്കുറി ആതിഥേയർ കൂടിയായിരുന്ന കാമറൂണിന് കിരീടമുയർത്താനായില്ല. സെമിയിൽ തോറ്റ അവർ മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. ഇതിനുപിന്നാലെ പരിശീലകനായ അന്റോണിയോ കോൺസെയ്കോയെ മാറ്റാനാണ് തീരുമാനം. ഈ സ്ഥാനത്തേക്ക് മുൻ ക്യാപ്റ്റൻ കൂടിയായ സോങ്ങിനെ കൊണ്ടുവരാനാണ് നീക്കം. ബുധനാഴ്ച ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

നിലവിൽ കാമറൂൺ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ഇതിഹാസതാരം സാമുവൽ എറ്റുവിന്റെ താൽപര്യപ്രകാരമാണ് സോങ്ങിനെ പരിശീലകസ്ഥാനത്തക്ക് പരി​ഗണിക്കുന്നത്. ദേശീയ ടീമിൽ ദീർഘകാലം ഒന്നിച്ചുകളിച്ചവരാണ് ഇവർ. കാമറൂണിനൊപ്പം കളിക്കാരനെന്ന നിലയിൽ രണ്ട് നേഷൻസ് കപ്പ് നേടിയിട്ടുള്ള സോങ്, ദേശീയ ടീമിന്റെ അണ്ടർ 23 ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

The post എറ്റു രണ്ടും കൽപ്പിച്ച്; കാമറൂണിന്റെ പരിശീലകനായി വിഖ്യാതതാരം വരുമോ..?? appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/OKmdGL1
via IFTTT

No comments:

Post a Comment

Post Bottom Ad

Pages