സഞ്ജു ലോകകപ്പ് പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്; സൂചന നൽകി ചേതൻ ശർമ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 20, 2022

സഞ്ജു ലോകകപ്പ് പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്; സൂചന നൽകി ചേതൻ ശർമ

ചെറിയ ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ ഇടം പിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാസംൺ. അടുത്തയാഴ്ച തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജു ഇടം പിടിച്ചത്. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജുവിന് മുന്നിൽ വീണ്ടും ദേശീയ ടീം വാതിൽ തുറന്നത്.

പന്തിന് പകരമായാണ് ഇപ്പോൾ സഞ്ജുവിന് ടീമിലെടുത്തതെങ്കിലും താരം ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിൽ സജീവമായുണ്ടെന്നാണ് ചീഫ് സിലക്ടർ ചേതൻ ശർമ പറഞ്ഞത്. ഈ വർഷം അവസാനം ഓസ്ട്രേലിയിയിൽ നടക്കുന്ന ടി20 ലോകകപ്പ് മുന്നിൽ കണ്ട് കൂടിയാണ് സഞ്ജുവിന് അവസരം നൽകിയതെന്നാണ് ശർമയുടെ വാദം.

സഞ്ജു ഞങ്ങളുടെ പദ്ധതികളിൽ എപ്പോഴുമുണ്ട്, ഓസ്ട്രേലിയയിലെ വിക്കറ്റുകളിൽ ഏറ്റവും ​ഗുണം ചെയ്യുന്ന താരങ്ങൾ ആരെന്ന് കണ്ടെത്തുക ഞങ്ങൾക്ക് പ്രധാനമാണ്, അതുകൊണ്ട് തന്നെ ലോകകപ്പ് മുന്നിൽ കണ്ടുള്ള പദ്ധതികളിൽ സഞ്ജുവിനെ പരി​ഗണിക്കുമെന്നത് തീർച്ചയാണ്, ചേതൻ ശർമ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന പരമ്പരയിലാണ് സഞ്ജു അവസാനമാണ് ഇന്ത്യൻ ജേഴ്സി അണിഞ്ഞത്.

The post സഞ്ജു ലോകകപ്പ് പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്; സൂചന നൽകി ചേതൻ ശർമ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/oHGz4DS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages