അഞ്ച് താരങ്ങൾ സീസണിലിനി കളിച്ചേക്കില്ല; ബെം​ഗളുരുവിന് കനത്ത തിരിച്ചടി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, February 20, 2022

അഞ്ച് താരങ്ങൾ സീസണിലിനി കളിച്ചേക്കില്ല; ബെം​ഗളുരുവിന് കനത്ത തിരിച്ചടി

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ പ്ലേ ഓഫ് സ്ഥാനത്തിനായി പോരാടുന്ന ബെം​ഗളുരു എഫ്സിക്ക് കനത്ത തിരിച്ചടിയായി കളിക്കാരുടെ പരുക്ക്. ലഭിക്കുന്ന സൂചനകൾ പ്രകാരം ടീമിലെ അഞ്ച് താരങ്ങൾ ഇനി ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനായി കളിക്കില്ല.

സ്പോർട്സ് ജേണലിസ്റ്റ് ഉജ്ജയന്ത് രമേഷിന്റെ ട്വീറ്റ് പ്രകാരം ​ഗോളി ​ഗുർപ്രീത് സിങ് സന്ധു, മധ്യനിരതാരം ജയേഷ് റാണെ, രോഹിത് കുമാർ തുടങ്ങിയ താരങ്ങളാണ് പരുക്കേറ്റത്. ഇവർ ഇനി ശേഷിക്കുന്ന മത്സരങ്ങൾ ടീമിനായി കളിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സീസണിൽ മികച്ച തുടക്കാമായിരുന്നില്ല ബെം​ഗളുരുവിന് ലഭിച്ചത്. എന്നാൽ ഇടയ്ക്ക് താളം കണ്ടെത്തിയ അവർ തുടർച്ചയായി ഒമ്പത് മത്സരങ്ങൾ തോൽവി അറിയാതെ കുതിച്ച് ടോപ് ഫോറിൽ ഇടം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റതോടെ അവരിപ്പോൾ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇനി സീസണിൽ മൂന്ന് മത്സരങ്ങൾ കൂടിയാണ് ബെം​ഗളുരുവിന് ബാക്കിയുള്ളത്. നാളെ ഒഡിഷ എഫ്സിയെയാണ് അവർ നേരിടുന്നത്.

The post അഞ്ച് താരങ്ങൾ സീസണിലിനി കളിച്ചേക്കില്ല; ബെം​ഗളുരുവിന് കനത്ത തിരിച്ചടി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/p49bDqs
via IFTTT

No comments:

Post a Comment

Post Bottom Ad

Pages